Monday, March 30, 2026 Last Updated 10 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 10.49 AM

കാലത്തിനുപോലും അവരെ തോല്‍പ്പിക്കാനായില്ല: 103-ാം വയസ്സിലും ചായ വിറ്റ് ജീവിക്കുന്ന മുത്തശ്ശി, അതിജീവനത്തിന്റെ യഥാര്‍ത്ഥ മാതൃക

103, age, grandmother, tea, selling

അതിജീവനത്തിന്റെ യഥാര്‍ത്ഥ മുഖം വരച്ചുകാട്ടുന്ന നിരവധി ജീവിതങ്ങള്‍ നമ്മുക്കുചുറ്റുമുണ്ട്. ഒരു നേരത്തെ അന്നത്തിന് വേണ്ടി എന്ത് ത്യാഗവും സഹിച്ച് കഠിനാധ്വാനം ചെയ്യുന്നവര്‍. ഇപ്പോഴിതാ 103-ാം വയസ്സില്‍ വഴിയോരത്ത് ചായ വില്‍ക്കുന്ന കശിബ എന്ന മുത്തശ്ശിയുടെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഗുജറാത്തിലെ വഡോദര സര്‍വകലാശാലയ്ക്ക് സമീപമാണ് അതിജീവനത്തിന്റെ ഈ അപൂര്‍വ്വ മാതൃകയെ നമുക്ക് കാണാന്‍ സാധിക്കുക.

പ്രായം തളര്‍ത്തിയ ശരീരവും വിറയ്ക്കുന്ന കൈകളുമാണെങ്കിലും മറ്റൊരാളെയും ആശ്രയിക്കാതെ സ്വന്തം അധ്വാനത്തില്‍ ജീവിക്കാനാണ് ഈ മുത്തശ്ശി ആഗ്രഹിക്കുന്നത്. സാക്ഷി സിംഗ് എന്ന യുവതിയാണ് മുത്തശ്ശി ചായയുണ്ടാക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ഈ പ്രചോദന കഥ പുറംലോകത്തെ അറിയിച്ചത്. 'ഇത് 103 വയസ്സുള്ള കശിബ. കാലം അവരില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിരിക്കാം. പക്ഷേ,ഒരിക്കലും അവരെ തകര്‍ക്കാന്‍ കാലത്തിനായില്ല. അവര്‍ ബലഹീനയല്ല. കാരണം നൂറ്റാണ്ടോളം സമയമെടുത്ത് മുത്തശ്ശി ആര്‍ജിച്ചെടുത്ത ധൈര്യം അവരെ താങ്ങി നിര്‍ത്തുന്നു.''എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'വളരെ സാവധാനത്തിലാണ് അവരുടെ ചുവടുവയ്പ്പ്. പ്രതിസന്ധികളെ തരണം ചെയ്ത് വളരെ പതുക്കെ മുന്നോട്ടു പോകുന്നു. മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഈ പ്രായത്തിലും അവര്‍ സ്വന്തമായി ജോലി ചെയ്ത് ജീവിക്കുന്നു. വിറയ്ക്കുന്ന കൈകള്‍ ചിലപ്പോള്‍ തളര്‍ന്നു പോകാം. പക്ഷേ, അവ ഒരിക്കലും നിലയ്ക്കുന്നില്ല. ജീവിക്കാനുള്ള ഇച്ഛാ ശക്തി ഇപ്പോഴും നിലനിര്‍ത്തുന്നു. അവര്‍ക്ക് പരാതികളില്ല. ആത്മധൈര്യത്തോടെ എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു.' ശ്രദ്ധ വിഡിയോയില്‍ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ മുത്തശ്ശിയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പരാതികളില്ലാതെ ജീവിതത്തെ നേരിടുന്ന കശിബ മുത്തശ്ശി, കഠിനാധ്വാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും വലിയൊരു മാതൃകയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW