Friday, March 27, 2026 Last Updated 14 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 04.40 PM

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

kadakampalli surendran
photo - facebook

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ആരോപണം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നും കഴക്കൂട്ടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. സത്യസന്ധമായ അന്വേഷണമാണ് കേസില്‍ ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ സ്വര്‍ണക്കൊള്ള പറഞ്ഞ് കബളിപ്പിക്കാനാവില്ല. ഹൈക്കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കുന്നത്. മന്ത്രി എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്നു പറയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമൊത്തുള്ള ഫോട്ടോ വിവാദമാക്കുന്നത് ബാലിശമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർഥിയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ അയ്യപ്പൻ്റെ പുലി പിടിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി ശരത് ചന്ദ്ര പ്രസാദ് . കഴക്കൂട്ടം സ്വർണ്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണെന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് നേതാവിൻ്റെ വാക്കുകൾ. കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ് കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വർണ്ണക്കൊള്ള നടന്നത് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണെന്നാണ് ആരോപണം. കടകംപള്ളിക്കെതിരെ നേരത്തെ പ്രതിഷേധവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വാക്കുകൾ.

Ads by Google
Ads by Google
TRENDING NOW