Sunday, March 29, 2026 Last Updated 57 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 10.20 AM

കണ്ടുപഠിക്കണം ഈ കൊച്ചുമിടുക്കിയെ: കേക്കുകള്‍ പകുത്തി നല്‍കി കുരുന്ന്, കയ്യടിച്ച് സോഷ്യല്‍ മീഡിയ

annarose, share, cake

കുരുന്നുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ കാഴ്ച്ചക്കാര്‍ ഏറെയാണ്. കുറുമ്പുകളും കുസൃതിയും മാത്രമല്ല, ചില കുരുന്നുകളുടെ നിഷ്‌കളങ്കമായ പ്രവര്‍ത്തികള്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്കുപോലും മാനുഷിക മൂല്യങ്ങള്‍ പഠിപ്പിച്ചു നല്‍കാറുണ്ട്. ഏതായാലും അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സിന്റെ മനം കവരുന്നത്. തന്റെ കൈയിലുള്ള ഒരു ചെറിയ കഷ്ണം കേക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന അഞ്ചുവയസുകാരി അന്ന റോസിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അന്ന റോസിന്റെ അച്ഛനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീട്ടിലെ ഓരോരുത്തര്‍ക്കും തന്റെ കൈയിലുള്ള കേക്കില്‍ ഒരു ഭാഗം അവള്‍ നല്‍കുന്നതാണ് വീഡിയോയുടെ പ്രമേയം. കൂട്ടുകാരന്റെ പിറന്നാളിന് മുറിച്ച കേക്കില്‍ ഒരു കഷ്ണം താന്‍ അന്നറോസിന് നല്‍കിയെന്നും ഉടന്‍ തന്നെ അവള്‍ അതിലൊരുഭാഗം മറ്റുളവരിലേക്കെത്തിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു. പങ്കുവയ്ക്കുന്ന ശീലങ്ങള്‍ ചെറിയ നാള്‍ മുതല്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ആദ്യമൊക്കെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ അന്ന റോസിന് ചെറിയ വിഷമമുണ്ടായിരുന്നെന്നും പതിയെ പതിയെ ആ ശീലം അവളില്‍ രൂപപ്പെടുകയായിരുന്നെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.

കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാനുഷ്യമൂല്യങ്ങള്‍ പഠിപ്പിക്കണമെന്നും ആത്മനിയന്ത്രണങ്ങളുള്‌ലവരായി വേണം കുട്ടികളെ വളര്‍ത്താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേരാണ് അന്നാറോസിനെയും അച്ഛനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനൊപ്പം സ്വയം സ്‌നേഹിക്കാനും കൂടി കുട്ടിയെ പഠിപ്പിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW