-->
എല്ലാ മക്കളുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് തങ്ങളുടെ മാതാപിതാക്കള്‍ സന്തോഷത്തോടെ ഇരിക്കുക എന്നുള്ളത്. ഇതിനായി മികച്ച ജോലി നേടിയെടുത്തശേഷം തങ്ങള്‍ക്കുവേണ്ടി കഷ്ടപ്പെട്ട മാതാപിതാക്കള്‍ക്കുവേണ്ടി സ്വപ്നങ്ങള്‍ മക്കള്‍ നിറവേറ്റാറുണ്ട്. സര്‍പ്രൈസ് വീട്് നല്‍കുന്നതും, വാഹനം വാങ്ങുന്നതും എല്ലാം ഉള്‍പ്പെടുന്നുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ കാണാന്‍ അമ്മയുമായി എത്തിയ മകള്‍ പങ്കുവെച്ച വീഡിയോയാണിത്.
ബുര്‍ജ് ഖലീഫയുടെ മുന്നില്‍നിന്നും സാരി ധരിച്ച് അമ്മ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ബിനിത കര്‍ക്കി എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ബുര്‍ജ് ഖലീഫയുടെ ഭംഗി ആസ്വദിക്കുന്ന അമ്മയെ വീഡിയോയില്‍ കാണാം. ഇടയ്ക്ക് അമ്മയും മകളും ചേര്‍ന്ന് നൃത്തം ചെയ്യുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവര്‍ കാണുകയെന്ന അമ്മയുടെ ആഗ്രഹം സാധ്യമാക്കി എന്നാണ് ഇതിനൊപ്പം ബിനിത കുറിച്ചത്. ഇതിന് താഴെ ഒട്ടേറെപ്പേര്‍ യുവതിയെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.