Sunday, March 29, 2026 Last Updated 26 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 04.25 PM

നാട്ടികയില്‍ മത്സരം സിപിഐക്കെതിരെ: ബിജെപി സ്ഥാനാർത്ഥി സി സി മുകുന്ദന്‍

cc-mukundan
photo - facebook

തൃശ്ശൂര്‍: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്ന് നാട്ടികയിലെ ബിജെപി സ്ഥാനാര്‍ത്ഥി സി സി മുകുന്ദന്‍. നാട്ടികയില്‍ എംഎല്‍എയായിരിക്കെ ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് മനസ്സിലാക്കല്‍ എന്നും സി സി മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പുറത്താക്കിയ പാര്‍ട്ടിക്കെതിരെയാണ് ഇപ്പോള്‍ മത്സരിക്കുന്നതെന്നും സി സി മുകുന്ദന്‍ പറഞ്ഞു.

'നാട്ടികയുടെ കൂടെയാണ് ഞാന്‍. പ്രത്യേകിച്ച് പറയേണ്ടതില്ല. നാട്ടിക എന്റെ മണ്ഡലമാണ്. ഒരു പാര്‍ട്ടിക്കാരും എനിക്ക് എതിരെ സമരം ചെയ്തിട്ടില്ല', സി സി മുകുന്ദന്‍ പറഞ്ഞു. കോണ്‍ഗ്രസ് സീറ്റ് നല്‍കാതെ വഞ്ചിച്ചോയെന്ന ചോദ്യത്തോട് കോണ്‍ഗ്രസ് അഭിപ്രായം തേടുകയാണ് ചെയ്തത്. താന്‍ നിലപാട് പറഞ്ഞു. വഞ്ചിച്ചുവെന്ന് പറയാനാകില്ല. ക്ഷണിച്ചപ്പോള്‍ സംസാരിക്കാന്‍ പോയി. അത്രമാത്രമെനനും സി സി മുകുന്ദന്‍ പറഞ്ഞു.

അതേസമയം നാട്ടിക എംഎല്‍എ സി സി മുകുന്ദനെതിരെ ബിജെപി നേരത്തെ ഉപയോഗിച്ച വിമര്‍ശന പോസ്റ്ററുകള്‍ ചര്‍ച്ചയായിരുന്നു. സിപിഐ വിട്ട് സി സി മുകുന്ദന്‍ ബിജെപിയിലെത്തുന്നതിന് മുമ്പ് അദ്ദേഹത്തെ വിമര്‍ശിച്ച് മണ്ഡലത്തില്‍ ഉയര്‍ത്തിയ പോസ്റ്ററുകളും സിറ്റിങ് എംഎല്‍എമാരെ വിമര്‍ശിച്ചുള്ള ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളുമാണ് ചര്‍ച്ചയ്ക്ക് ഇടയാക്കിയത്. എല്‍ഡിഎഫ് എംഎല്‍എയുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ലക്ഷം ഒപ്പു ശേഖരണം, മതിയായി ഈ എംഎല്‍എ മാറ്റം തുടങ്ങാം, മാറാത്തത് മാറും ഇനി കേരളം വളരും എന്നിങ്ങനെയുള്ള നാട്ടികയിലെ ബിജെപിയുടെ പോസ്റ്ററുകളാണ് സമൂഹമാധ്യമത്തില്‍ ഇടംപിടിച്ചത്.

Ads by Google
Ads by Google
TRENDING NOW