Sunday, March 29, 2026 Last Updated 56 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 10.24 AM

സൗന്ദര്യ മത്സരത്തിനിടെ പല്ല് ഇളകി: ആത്മധൈര്യം കൈവിടാതെ മോഡല്‍, സോഷ്യല്‍ മീഡിയയില്‍ വന്‍ കയ്യടി

miss, grand, thailand, dental, veneer

ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മിസ് ഗ്രാന്റ് തായ്‌ലാന്‍ഡ് മത്സരാര്‍ഥിയായ കമോള്‍വാന്‍ ചനാഗോയുടെ വിഡിയോയാണ് സമൂഹമാധ്യമത്തില്‍ വന്‍ ചര്‍ച്ചയാകുന്നത്. സൗന്ദര്യമത്സരത്തിന്റെ ഭാഗമായി വേദിയിലെത്തിയ കമോള്‍വാന്‍ ഡെന്റല്‍ വെനീര്‍ വീഴാന്‍ പോകുന്നതും ചനാഗോ അത് ശരിയാക്കുന്നതുമാണ് വിഡിയോയുടെ ഉള്ളടക്കം.

മത്സരത്തിന്റെ പ്രാഥമിക റൗണ്ടില്‍ സ്വയം പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. സംസാരിച്ചുകൊണ്ടിരിക്കെ പല്ല് ഇളകിയെന്ന് മനസ്സിലായ ഉടന്‍ കമോള്‍വാന്‍ തന്ത്രപൂര്‍വ്വം തിരിഞ്ഞുനിന്ന് അത് ശരിയാക്കി. നിമിഷങ്ങള്‍ക്കകം തിരികെ വന്ന് നിറഞ്ഞ പുഞ്ചിരിയോടെ തന്റെ പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു. കമോള്‍വാന്റെ ഈ മനോധൈര്യം കണ്ട് കാണികള്‍ ആവേശത്തോടെ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്തു. തുടര്‍ന്ന് വെളുത്ത ഗൗണില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ റാംപിലൂടെ നടന്ന താരം ക്യാമറകളെയും പുഞ്ചിരിയോടെ തന്നെയാണ് അഭിമുഖീകരിച്ചത്. അപ്രതീക്ഷിതമായി ഉണ്ടായ ഒരു പ്രതിസന്ധിയെ എത്ര ലാഘവത്തോടെ നേരിടാം എന്നതിന് ഉദാഹരണമായി ഈ പ്രകടനം മാറി.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ കമോള്‍വാന്‍ ചനാഗോയുടെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. കമോള്‍വാന്റെ ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്തത്. 'അവള്‍ക്ക് ഈ സംഭവത്തില്‍ ദുഃഖമുണ്ടെന്നു മനസ്സിലാകുന്നു. പക്ഷേ, അവളുടെ ആത്മവിശ്വാസം വളരെ പ്രശംസ അര്‍ഹിക്കുന്നതാണ്.' എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്. 'ഈ സൗന്ദര്യമത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം.' എന്ന് ചിലര്‍ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തു. 'വാസ്തവത്തില്‍ ഈ സാഹചര്യം അവള്‍ വളരെ നന്നായി കൈകാര്യം ചെയ്തു.' എന്ന രീതിയിലും കമന്റുകള്‍ എത്തി.

Ads by Google
Sunday 29 Mar 2026 10.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW