Sunday, March 29, 2026 Last Updated 20 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 05.18 PM

പുഷ്പവൃഷ്ടിയും പുലികളിയും;തൃശൂരില്‍ നരേന്ദ്രമോദിയുടെ റോഡ് ഷോ ; സുരേഷ്‌ഗോപിയും പത്മജയും, ആവേശത്തോടെ എന്‍ഡിഎ ക്യാമ്പ്

modhi
photo - facebook

തൃശൂര്‍: പാലക്കാട്ടെ എന്‍ഡിഎ ക്യാമ്പിനെ ഇളക്കിമറിച്ചതിന് പിന്നാലെ തൃശൂരിലും നരേന്ദ്രമോദിയുടെ ആവേശത്തോടെയുള്ള റോഡ്‌ഷോ. തൃശൂരിലാണ് മോദി റോഡ് ഷോയുമായി പ്രവർത്തകരെ ഇളക്കി മറിക്കുന്നത്. തൃശൂർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളായ സി സി മുകുന്ദൻ, പത്മജ വേണുഗോപാൽ, കെ കെ അനീഷ് കുമാർ എന്നിവർ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. കേന്ദ്രമന്ത്രിയും തൃശൂർ എം പിയുമായ സുരേഷ് ഗോപിയടക്കമുള്ളവരും മോദിയുടെ റോഡ് ഷോയിൽ അണിനിരക്കുകയാണ്.

പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കുട്ടനെല്ലൂർ ഗവൺമെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ അദ്ദേഹം അവിടെനിന്ന് ഏഴ് കിലോമീറ്റർ ദൂരം കാർ മാർഗമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. റോഡിനിരുവശത്തും ആയിരക്കണക്കിന് ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ മോദിയെ കാണാനായെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവർത്തകർ മോദിയെ സ്വീകരിച്ചത്.

Ads by Google
Ads by Google
TRENDING NOW