Wednesday, March 11, 2026 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 11.40 AM

ഇതൊക്കെയെന്ത്? 82-ാം വയസ്സില്‍ ബംഗീ ജമ്പിംഗ് നടത്തി മുത്തശ്ശി, വീഡിയോ വൈറല്‍

woman, bungee, jump

കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ 82കാരിയായ ഒരു മുത്തശ്ശി ബംഗീ ജമ്പിംഗ് നടത്തുന്ന അമ്പരപ്പിക്കുന്ന വീഡിയോയാണ് നെറ്റീസണ്‍സിനിടയില്‍ ശ്രദ്ധനേടുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലുള്‌ല ശിവപുരിയില്‍, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പാണ് മുത്തശ്ശി പൂര്‍ത്തിയാക്കി സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയത്.

117 അടി ഉയരത്തില്‍ നിന്നാണ് മുത്തശ്ശി താഴേക്ക് ചാടിയത്. ബംഗീ ജമ്പിംഗ് സ്‌റ്റേഷനില്‍ നിന്ന് ചാടുന്ന മുത്തശ്ശിയുടെ മുഖത്ത് നിറയെ ചിരിയും സന്തോഷവും കാണാം. അവരുടെ ആത്മവിശ്വാസം കണ്ട് സോഷ്യല്‍ മീഡിയ കൈയടിക്കുകയാണ്. ഗ്ലോബ്‌സം ഇന്‍ഡിയ എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ആറ് ദിവസം മുന്‍പ് പങ്കിട്ട മുത്തശ്ശിയുടെ വീഡിയോയ്ക്ക് ഇതുവരെ മൂന്ന് മില്യണിലധികം കാഴ്ചക്കാരാണുള്‌ലത്. മുത്തശ്ശിയുടെ ആത്മധൈര്യത്തെയും ആവേശത്തെയും പുകഴ്ത്തി നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയത്.

വീഡിയോയ്ക്ക് കമന്റുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ' ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ അവര്‍ ക്യാമറയില്‍ നോക്കാന്‍ പോലും മിനക്കെട്ടില്ല, തന്റേതായ ഒരു ലോകം അവര്‍ ആസ്വദിക്കുകയായിരുന്നു. അതാണ് നമ്മള്‍ കാണേണ്ടത്,' ഒരാള്‍ കമന്റ് ചെയ്തു. 'പോസിനെക്കാള്‍ പ്രധാനം അനുഭവമാണെന്ന് അവര്‍ക്കറിയാമായിരുന്നു', മറ്റൊരാള്‍ കമന്റു ചെയ്തു. 'കൈകള്‍ ചലിപ്പിക്കുന്ന രീതി നോക്കൂ... പറക്കുന്ന ബാലെ നര്‍ത്തകിയെപ്പോലെ', ഒരാള്‍ കുറിച്ചു. 'സാഹസികതയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രായമാണിത്, ഒന്നും നഷ്ടപ്പെടാനില്ല,' മറ്റൊരാള്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW