Sunday, March 29, 2026 Last Updated 10 Min 39 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 09.19 AM

എന്‍ഡിഎയ്ക്ക് 15 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കും ; പൂഞ്ഞാറില്‍ മുസ്‌ളീം വോട്ടുകള്‍ കിട്ടുമെന്ന് പിസി ജോര്‍ജ്ജ്

pc george

പാലാ: കേരളത്തില്‍ ഇത്തവണ എന്‍ഡിഎയ്ക്ക് 15 മുതല്‍ 30 സീറ്റുകള്‍ വരെ ലഭിക്കുമെന്നും തൂക്കുമന്ത്രിസഭ വരുമെന്നും പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്ജ്്. ലോകം മുഴുവന്‍ നരേന്ദ്രമോദി എന്ന ലോകാരാധ്യനായ നേതാവിന് പിന്നില്‍ നില്‍ക്കുമ്പോള്‍ അതിനോട് ചേര്‍ന്ന് പോകാതെ എല്‍ഡിഎഫും യുഡിഎഫും ഇവിടെ കിടന്ന് അടിപിടിക്കുകയാണെന്നും പറഞ്ഞു.

തെറ്റിദ്ധാരണകള്‍ പരിഹരിച്ചെന്നും പൂഞ്ഞാറില്‍ ഇപ്പോള്‍ നല്ലൊരുശതമാനം മുസ്‌ളീംവോട്ടും തനിക്ക് കിട്ടും. മുമ്പ് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഖേദം രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടായതാണ്. അത് ഇപ്പോള്‍ പരിഹരിച്ചെന്നും ഇത്തവണ വലിയ രീതിയില്‍ മുസ്‌ളീംവോട്ടുകള്‍ തനിക്ക് അനുകൂലമായി ഉണ്ടാകുമെന്നും പറഞ്ഞു. ഈരാറ്റുപേട്ടയില്‍ വില്ലേജ് കൊണ്ടുവന്നത് ഉള്‍പ്പെടെ അനേകം വികസനങ്ങള്‍ കൊണ്ടുവന്നതാണ്. ബസ്‌സ്റ്റാന്റും കോടതിയും അടക്കം ഈരാറ്റുപേട്ടയില്‍ കൊണ്ടുവന്നിരുന്നു.

ഇതെല്ലാം എതിര്‍പ്പിനെ അതിജീവിച്ചും മറികടന്നുമാണ് സാധ്യമാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ താന്‍ തോറ്റു. അപ്പോഴത്തെ മാനസീകാഘാത്തിന്റെ സാഹചര്യത്തിലായിരുന്നു ആ രീതിയിലുള്ള പെരുമാറ്റം വന്നത്. അതില്‍ തനിക്കിപ്പോള്‍ ഖേദമുണ്ടെന്നും പറഞ്ഞു. ഈ തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചെന്നും ഈ തവണ നല്ലരീതിയില്‍ വോട്ടുകള്‍ കിട്ടുമെന്നും പറഞ്ഞു.

ഇതുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും ജനപിന്തുണ ഈ തെരഞ്ഞെടുപ്പിലാണ് കിട്ടിയത്. പ്രചാരണം മികച്ച രീതിയിലാണ് മുമ്പോട്ട് പോകുന്നത്. പൂഞ്ഞാറിലും പാലായിലും എന്‍ഡിഎ വന്‍വിജയം നേടിയെന്നും പറഞ്ഞു. പ്രചാരണം മികച്ച രീതിയില്‍ മുമ്പോട്ട് പോകുന്നുണ്ട്. ജനങ്ങള്‍ വളരെ അനുകൂലമായിട്ടാണ് പ്രതികരിക്കുന്നത്. സ്ത്രീകളാണ് കൂടുതല്‍ എന്നത് നല്ല ലക്ഷണമാണെന്നും പറഞ്ഞു.

സിപിഐഎമ്മും കോണ്‍ഗ്രസും മാറിമാറി ഭരിച്ച കേരളത്തില്‍ ഇത്തവണ എന്‍ഡിഎ മികച്ച വിജയം നേടും. തൂക്കുമന്ത്രിസഭയ്ക്ക് വരെ സാധ്യതയുണ്ട്. പാലായില്‍ ഷോണിന് വലിയ മുന്നേറ്റമുണ്ട്. പാലായില്‍ എല്ലാറ്റിനും അനുകൂലമായ സാഹചര്യമുണ്ടെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW