-->
തെന്നിന്ത്യന്‍ താരസുന്ദരി തമന്ന ഭാട്ടിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. സാരിയിലുളള മനോഹര ചിത്രങ്ങളാണ് തമന്ന പങ്കുവച്ചത്. പിങ്ക്, മഞ്ഞ, കറുപ്പ് നിറങ്ങള്‍ ഇടകലര്‍ന്ന പോള്‍ക്കാ ഡോട്ട് സാരിയാണ് തമന്ന ധരിച്ചിരിക്കുന്നത്.
സാരിയ്ക്ക് മാച്ച് ചെയ്യുന്ന രീതിയില്‍ മഞ്ഞ നിറത്തില്‍ കറുത്ത പൊട്ടുകളുളള സ്ലീവ്‌ലെസ് ബ്ലൗസാണ് തമന്ന ഇതിനായി തിരഞ്ഞെടുത്തത്. ലുക്കിന് കൂടുതല്‍ ചാരുത നല്‍കാന്‍ വളകളും മോതിരങ്ങളും ധരിച്ചിട്ടുണ്ട്. കാതുകളില്‍ ചെറിയ സ്റ്റഡുകള്‍ ആണ് ധരിച്ചിരിക്കുന്നത്.