Sunday, March 29, 2026 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 09.04 PM

‘മകള്‍ക്ക് ഡിഡിഎച്ച് ഉണ്ടായിരുന്നു; ഇടുപ്പ്, സോക്കറ്റിൽ നിന്ന് വഴുതി വീണ് ശരിയായി നടക്കാനോ ഓടാനോ കഴിയാതെ വന്നിരുന്നു...’ മകളുടെ അസുഖത്തെപ്പറ്റി വരുണ്‍ ധവാന്‍

Varun Dhawan, Natasha Dalal, Lara Dhawan
Varun dhawan opens up about daughter's health battle (Image Source: Instagram)

ബോളിവുഡ് സിനിമാപ്രേമികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് വരുണ്‍ ധവാന്‍. ജനപ്രീതിയാർജ്ജിച്ച സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനായ വരുണ്‍, അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡ് ആരാധകരുടെ ഹൃദയം കീഴടക്കി. അഭിനയമെന്ന പാഷനിലേക്ക് എത്തും മുമ്പ് വരുണിന്റെ ജീവിതത്തിലേക്ക് എത്തിയ പ്രണയമാണ് നടാഷ ദലാല്‍. ബോംബെ സ്‌കോട്ടിഷ് സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് വരുണും നടാഷയും ആദ്യമായി കണ്ടുമുട്ടുന്നത്. ആ ബാല്യകാലസൗഹൃദമാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കും എത്തിയത്. ഇവര്‍ക്ക് ലാറ ധവാന്‍ എന്നൊരു മകളുമുണ്ട്.
ഇപ്പോഴിതാ തന്റെ മകളുടെ അസുഖത്തെക്കുറിച്ച് തുറന്നു പറയുകയാണ് വരുണ്‍ ധവാന്‍. മകള്‍ക്ക് ഡിഡിഎച്ച്അഥവാ ഡെവലപ്‌മെന്റൽ ഡിസ്‌പ്ലാസിയ ഓഫ് ദി ഹിപ് ഉണ്ടെന്നും അതു കാരണം മകള്‍ക്ക് ശരിയായി നടക്കാനോ ഓടാനോ കഴിഞ്ഞില്ലെന്നും കുഞ്ഞ് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് വരുണ്‍ പറയുന്നത്.
‘‘ലാറയ്ക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അവള്‍ക്ക് ഡിഡിഎച്ച് ഉണ്ടെന്ന് കണ്ടെത്തിയത്. അതു കാരണം അതിൽ ഇടുപ്പ്, സോക്കറ്റിൽ (hip socket) നിന്ന് പുറത്തേക്ക് വഴുതി വീഴുന്നു. ഒരു കാൽ മറ്റേതിനേക്കാൾ നീളം കുറഞ്ഞതായി മാറും, ഇത് നടക്കുമ്പോൾ അസമമായ മുടന്തലിന് കാരണമാകും. അതിനാല്‍ ശരിയായി നടക്കാനോ ഓടാനോ കഴിയാതെ വരും.
ആർത്രൈറ്റിസ് നേരത്തെ കണ്ടുപിടിക്കപ്പെടും, സ്ലിപ്പ് ഡിസ്ക് നേരത്തെ കണ്ടെത്താം. പാശ്ചാത്യ രാജ്യങ്ങളിൽ, ജനനം മുതൽ തന്നെ ഈ അവസ്ഥയ്ക്ക് വളരെ നല്ല ചികിത്സ ലഭിക്കുന്നു. ഇന്ത്യയിൽ, ആ രീതിയിലുള്ള ചികിത്സ ഇപ്പോഴും എല്ലായിടത്തും ലഭ്യമല്ല. എന്നാൽ ഇവിടെ ഇതിന് ചികിത്സ നൽകുന്ന നിരവധി മികച്ച ഡോക്ടർമാരുണ്ട്.
മകള്‍ക്ക് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നില്ല. ഒറ്റ പ്രൊസീജിയറില്‍ തന്നെ ഇടിപ്പെല്ല് ശരിയായി. പക്ഷേ അവള്‍ക്കൊരു സ്‌പൈക്ക കാസ്റ്റ് ഇടേണ്ടി വന്നു. ഏകദേശം രണ്ടര മാസത്തോളം അവള്‍ ആ പ്ലാസ്റ്ററിന് ഉള്ളിലായിരുന്നു. ശരിക്കും പ്രയാസമായ ഒരു അവസ്ഥയായിരുന്നു അത്. അനസ്‌തേഷ്യ നല്‍കി മയക്കി, പ്രൊസീജ്യര്‍ പൂര്‍ണമായതിന് ശേഷം അവള്‍ ഉണരുന്നത് ആ പ്ലാസ്റ്ററിന് ഉള്ളിലേക്കായികുന്നു. ഇപ്പോള്‍ പ്ലാസ്റ്റര്‍ മാറ്റി, അവള്‍ക്ക് ഭേദമായി. ഇതിനെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു.
മാതാപിതാക്കൾ കുട്ടികളുടെ ചലനങ്ങൾ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കണം. കുട്ടിയുടെ വളർച്ചയുടെ ആദ്യ വർഷങ്ങളിൽ അസാധാരണമായ എന്തെങ്കിലും സംശയം തോന്നുന്നുവെങ്കിൽ ഒരു ശിശുരോഗവിദഗ്ദ്ധനെ സമീപിക്കണം. ഇക്കാരണം കൊണ്ട് ആരാധകര്‍ സഹതാപത്തോടെ എന്നെ നോക്കരുതെന്ന അഭ്യർത്ഥനയുമുണ്ട്.
ഇന്ത്യയിൽ അധികമാർക്കും ഈ അവസ്ഥയെക്കുറിച്ച് അറിയാത്തതിനാലാണ് ഞാന്‍ ഇത് പങ്കുവെക്കാൻ തീരുമാനിച്ചത്. ഒരു കുഞ്ഞിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ഇത് ഭേദമാക്കാൻ കഴിയുമെന്നതിനാൽ, അവബോധം പ്രചരിപ്പിക്കാൻ ഞാന്‍ ആഗ്രഹിക്കുന്നു...’’ വരുണ്‍ ധവാന്‍ പറഞ്ഞു. ബീ എ മാൻ, യാർ എന്ന ചാറ്റ് ഷോയിലാണ് വരുണ്‍ മകളുടെ അവസ്ഥയെക്കുറിച്ച് മനസ്സ് തുറന്നത്.

ഡെവലപ്‌മെന്റൽ ഡിസ്‌പ്ലാസിയ ഓഫ് ദി ഹിപ് (ഡിഡിഎച്ച്) എന്നത് ഒരു കുഞ്ഞിന്റെ ഹിപ് ജോയിന്റ് രൂപപ്പെടുന്ന രീതിയെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. ചിലപ്പോൾ, ഇത് ജനനത്തിന് മുമ്പ് ആരംഭിക്കുന്നു, മറ്റ് സന്ദർഭങ്ങളിൽ ഇത് ജനനത്തിനു ശേഷം കുട്ടി വളരുമ്പോൾ വികസിക്കുന്നു. ഇത് ഒരു ഇടുപ്പിനെയോ അല്ലെങ്കിൽ രണ്ടും ബാധിച്ചേക്കാം.
2021 ലാണ് വരുണും നടാഷയും ഒരു ലളിതമായ ചടങ്ങിലൂടെ വിവാഹിതരായത്. ജൂൺ 3 ന് നടാഷ അവരുടെ പെൺകുഞ്ഞിന് ജന്മം നൽകി. മകള്‍ ജനിച്ച സന്തോഷം പങ്കിട്ട് വരുണ്‍ കുറിച്ചത്, ‘‘ഞങ്ങളുടെ ബേബി ഗേള്‍ എത്തി...അമ്മയ്ക്കും കുഞ്ഞിനും നല്‍കിയ എല്ലാ ആശംസകൾക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി...’ എന്നാണ്. ഒരു പെൺകുട്ടിയുടെ അച്ഛനാകുന്നത് തന്നെ കൂടുതല്‍ സോഫ്റ്റാക്കിയെന്നും തന്റെ മകൾ ചെയ്യാൻ ആഗ്രഹിക്കുന്ന എന്തും ചെയ്യാൻ താൻ തയ്യാറാണെന്നും വരുൺ പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW