Sunday, March 29, 2026 Last Updated 26 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 05.50 PM

‘മുൻഗണനകൾ വ്യത്യസ്തമായതിനാല്‍ ഞങ്ങള്‍ വേർപിരിയുന്നു; വിഷമഘട്ടമാണ്, ഡിപ്രഷനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്; സ്വകാര്യത മാനിക്കുക...’ വെളിപ്പെടുത്തി ഗൗരി കൃഷ്ണന്‍

Gauri Krishnon, Gauri krishnan announced seperation from husband
Gowri Krishnan about her seperation from husband (Image Source: Instagram)

കരുത്തുറ്റ നായികവേഷങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പ്രിയതാരമാണ് ഗൗരി കൃഷ്ണൻ. ‘അനിയത്തി’ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ ഗൗരി, ‘പൗർണ്ണമിത്തിങ്കൾ’ എന്ന പരമ്പരയിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സീരിയലുകള്‍ക്ക് പുറമേ യൂട്യൂബ് വ്ലോഗുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കിട്ടിരുന്നത് യൂട്യൂബ് ചാനലിലൂടെയാണ്.
എന്നാല്‍ മാസങ്ങളോളമായി ആ ചാനലില്‍ ഗൗരി എത്താറില്ല. ഇന്‍സ്റ്റഗ്രാമില്‍ ഷോട്ട് വിഡിയോകള്‍ പങ്കുവയ്ക്കുന്നുണ്ടെങ്കിലും ഗൗരി എവിടെയാണ്, എന്തുകൊണ്ടാണ് യൂട്യൂബ് വ്‌ളോഗുകള്‍ പങ്കുവയ്ക്കാത്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആരാധകര്‍ സ്ഥിരമായി ചോദിക്കാറുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹജീവിതത്തെക്കുറിച്ച് താരം പങ്കുവച്ച കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തിയ താരം യൂട്യൂബ് വീഡിയോയ്ക്ക് താഴെ നിരന്തരം ആരാധകർ ഭർത്താവിനെ തിരക്കികൊണ്ടുള്ള ചോദ്യങ്ങളുമായി എത്തിയതിനു മറുപടിയായിട്ടാണ് തങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നതെന്ന കാര്യം ഗൗരി വ്യക്തമാക്കിയത്.
‘‘പ്രിയ മാധ്യമങ്ങളേ, നിങ്ങളുടെ വാക്കുകളിലും അടിക്കുറിപ്പുകളിലും ദയവായി ശ്രദ്ധാലുവായിരിക്കുക. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ജീവിതത്തിലെ ഞങ്ങളുടെ മുൻഗണനകൾ വ്യത്യസ്തമായതിനാൽ ഞങ്ങൾ വേർപിരിഞ്ഞ് ജീവിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, ഞങ്ങൾ സൗഹൃദബന്ധം പങ്കിടുന്നത് തുടരുന്നു. ഞങ്ങൾക്ക് ഒരു അസ്വസ്ഥതയും ഉണ്ടാക്കരുതെന്ന് ഞാൻ വിനയപൂർവ്വം മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഡിപ്രഷനുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. വിഷമം മനസിലാക്കി പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു...’’ എന്നാണ് ഗൗരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
2022 ലാണ് ഗൗരി എം.കൃഷ്ണനും സംവിധായകൻ മനോജ് പേയാടും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗർണിത്തിങ്കൾ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ് പേയാട്. വളരെ ആഘോഷപൂര്‍വ്വം നടന്ന ഒരു വിവാഹമായിരുന്നു ഇവരുടേത്. സെപ്പറേഷൻ വാർത്തകൾ പുറത്തുവന്നതോടെ പലരും കമന്റുകളിലൂടെ ഗൗരിയുടെ മടങ്ങിവരവിനെക്കുറിച്ചും ചോദിക്കുന്നുണ്ട്. സീരിയൽ രംഗത്തേക്ക് ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ഗൗരി ആരാധകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

നീണ്ട ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വ്ലോഗിലൂടെയാണ്, താൻ ഭർത്താവുമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന കാര്യം താരം വെളിപ്പെടുത്തിയത്. ‘ജീവിതം മൊത്തത്തിൽ ഒരു ബ്രേക്കിലായിരുന്നു. ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആൻഡ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താണ് വിഡിയോകൾ ഇടാത്തത്, സീരിയൽ ചെയ്യാത്തത് എന്നൊക്കെ. സീരിയൽ ഒക്കെ ഉടനെ തുടങ്ങും. ഒരു തിരിച്ചുവരവിന് തയാറെടുക്കുകയാണ്. എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. അഭിനയവും യൂട്യൂബും എല്ലാം നിർത്തിയിരുന്നു.
ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു....’ എന്നാണ് ഗൗരി പറഞ്ഞു തുടങ്ങിയത്.
‘ചേട്ടന്‍ എവിടെ? അങ്ങോട്ട് പോകുന്നില്ലേ?’ എന്നായിരുന്നു ഒരു ആരാധികയുടെ ചോദ്യം. ഇല്ല, ഞങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു ഗൗരിയുടെ മറുപടി. ‘അയ്യോ അങ്ങനൊന്നും പറയല്ലേ. എന്തുപറ്റി ചേട്ടന്‍ പാവമല്ലേ, നമുക്ക് ഒരു കൂട്ട് വേണ്ടേ ജീവിതത്തില്‍? പണിങ്ങിയിരിക്കില്ലേ...’ എന്ന ആരാധികയുടെ മറുപടിയോടും ഗൗരി പ്രതികരിക്കുന്നുണ്ട്.
‘കൂട്ടു വേണം അതാണ് എന്റെയും പ്രശ്നം. പക്ഷേ അത് രണ്ട് പേർക്കും വേണം എന്നു തോന്നണം എന്നാലേ കാര്യമുള്ളൂ. പിന്നെ നല്ലൊരു കൂട്ടാകാൻ പറ്റാത്തതുകൊണ്ടു തന്നെ ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല. എന്തായാലും എല്ലാവരും ഒരിക്കൽ മരിക്കും. അതിനു മുമ്പ് നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കിൽ എല്ലാം നല്ലതാകും. സ്നേഹം നിർബന്ധിച്ച് നേടിയെടുക്കാൻ കഴിയില്ല. അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുള്ളവർക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പക്ട് ആണ്. ഒന്നിച്ച് ജീവിക്കുക എന്നതിന് ഒരുപാട് അർഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാൻ എങ്കിലും ഒരു കൂട്ട് വേണ്ടേ? ഞാൻ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നിൽ ഷോ ഓഫ് ചെയ്യാനല്ല.
എന്തായാലും എല്ലാവരും ഒരുനാള്‍ മരിക്കും. അതിന് മുമ്പ് നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കണം. ഇന്നലെ വന്ന ആര്‍ക്കൊക്കയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേർക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്കില്‍ എല്ലാം സ്മൂത്ത് ആയിരിക്കും..’ എന്നാണ് താരം പറഞ്ഞത്.
എന്തുകൊണ്ട് പിരിഞ്ഞുവെന്ന ചോദ്യത്തിനും ഗൗരി മറുപടി നല്‍കുന്നുണ്ട്. ‘പ്രണയം അടിച്ചേല്‍പ്പിക്കാനാകില്ല. സ്വാഭാവികമായി വരണം. മറ്റുള്ളവര്‍ക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു തരം ആത്മാഭിമാനം ആണ്...’ എന്നായിരുന്നു ഗൗരിയുടെ മറുപടി.
‘സെപ്പറേറ്റ് ആയത് അറിഞ്ഞപ്പോള്‍ ഒരു വിഷമം. ചേട്ടന്റെ അമ്മയൊക്കെ നല്ല സ്വീറ്റ് ആയിരുന്നു. ഗൗരിയെ പോലെ ഒരു ചിരി കുടുക്ക ആയിരുന്നു. രണ്ടാളും ഒന്ന് സംസാരിച്ച സോള്‍വ് ചെയ്യാവുന്ന പ്രശ്‌നം ആണെങ്കില്‍ അങ്ങനെ നോക്കു. നല്ല രീതിയില്‍ മുമ്പോട്ട് പോകാന്‍ പറ്റുന്നില്ല എങ്കില്‍ പിരിയുന്നത് ആണ് നല്ലത്. ഗൗരിയുടെ ജീവിതം ആണ് പറയാന്‍ ഞാന്‍ ആരുമല്ല എന്നാലും രണ്ടാളും ഉള്ള വീഡിയോസ് കാണുമ്പോള്‍ ഒരു മിസ്സിംഗ്...’ എന്ന കമന്റിനും ഗൗരി മറുപടി നല്‍കുന്നുണ്ട്.
‘നിങ്ങളുടെ നല്ല വാക്കുകൾക്കു നന്ദി. വിഡിയോകളിൽ കാണിക്കുന്നതുപോലെയല്ല സത്യത്തിൽ ആളുകൾ. ഞാൻ ആരുടെയും ജീവിതത്തിൽ ഒരു ഭാരമാകാൻ ആഗ്രഹിക്കുന്നില്ല. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റാത്ത ഒന്നാണ്...’ മറുപടിയായി ഗൗരി പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW