-->
സാഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രയാഗ മാർട്ടിൻ. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലും പിന്നീട് അഭിനയിച്ചെങ്കിലും താരം ശ്രദ്ധനേടിയത് തമിഴ് ചിത്രം പിശാശ് എന്ന സിനിമയിലൂടെയാണ്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഒരു മുറൈ വന്ത് പാർത്തായയിലെ യക്ഷി വേഷത്തിലൂടെയാണ് പ്രയാഗ മലയാളസിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങി ഒരുപിടി സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയനടിയാകാൻ പ്രയാഗയ്ക്ക് കഴിഞ്ഞു.
സിനിമയേക്കാളുപരി തന്റെ ഗെറ്റപ്പുകളിലൂടെയാണ് പ്രയാഗ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയത്. ഫാഷന്‍ലോകത്ത് സജീവമായ താരം മോഡലിങ് രംഗത്തും തന്റേതായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അടിമുടി മാറി പുത്തൻ ലുക്കില്‍ തലമുടിയിലും മറ്റും വ്യത്യസ്തമായ മേക്കോവറുകള്‍ നടത്തി ശ്രദ്ധിക്കപ്പെട്ടിരുന്നു. മുടിയിൽ മഴവില്ലഴക് തീർത്ത് ഹോളിവുഡ് ലുക്കിലെത്താറുള്ള പ്രയാഗ ലൂസ് സ്റ്റൈൽ വസ്ത്രങ്ങൾ കൂടി തിരഞ്ഞെടുത്തതോടെ വേറെ ലെവലായി.
ഇപ്പോഴിതാ റെഡ് കോട്ടണ്‍ മിഡി ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പ്രയാഗ. ഷാര്‍പ്പ് ലുക്കില്‍ സ്റ്റൈലിഷായി സോള്‍ട്ട് സ്റ്റൂഡിയോ ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റിലാണ് പ്രയാഗ തിളങ്ങുന്നത്. സോള്‍ട്ട് സ്റ്റുഡിയോയുടെ ഓപ്പറ ഓഫ് കേരള കളക്ഷനില്‍ നിന്നുള്ള ജാക്കറ്റാണ് താരം മിഡി ഡ്രസ്സിനൊപ്പം അണിഞ്ഞിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള പ്രയാഗയ്ക്ക് പഴയതിലും ഭംഗി കൂടിയിട്ടുണ്ടെന്നാണ് കമന്റുകള്‍.