-->
തെന്നിന്ത്യന്‍ താരസുന്ദരി തൃഷ കൃഷ്ണന് സാരികളോടുളള പ്രിയം പ്രശസ്തമാണ്. ഇപ്പോള്‍ തൃഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സാരിയിലുളള ചിത്രങ്ങളാണ് വൈറലാകുന്നത്. നീല നിറത്തിലുളള സാരിയില്‍ അതീവ സുന്ദരിയാണ് തൃഷ.
മനോഹരമായി തിളങ്ങുന്ന ഈ നീല നിറത്തിലുളള സാരിയുടെ ബോര്‍ഡറില്‍ നല്‍കിയിരിക്കുന്ന വെളളി നിറത്തിലുളള വര്‍ക്കുകള്‍ സാരിക്ക് കൂടുതല്‍ മിഴിവ് നല്‍കുന്നു. സാരിയുടെ നിറത്തിനും ഡിസൈനിനും ചേരുന്ന രീതിയിലുളള നെക്ലേസ്, കമ്മലുകള്‍, ബ്രേസ്‌ലെറ്റ് എന്നിവയാണ് താരം ധരിച്ചത്. ലളിതവും എന്നാല്‍ ക്ലാസിയുമായ ആഭരണങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്.
തൃഷ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ സ്‌നേഹം അറിയിച്ച് ആരാധകരും എത്തി. ' എന്നും യൗവനം നിലനിര്‍ത്തുന്ന താരം' , ' നീലയിലെ സുന്ദരി' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.