Sunday, March 29, 2026 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 06.38 PM

‘ചിലർക്കുള്ളത് ടാലന്റ്, എന്നാല്‍ ഇദ്ദേഹത്തിനുള്ളത് ഓറയാണ്...’ മോഹന്‍ലാലിനൊപ്പം തരുണ്‍ മൂര്‍ത്തി; വൈറ്റ് ഹൂഡീസില്‍ ചുള്ളന്‍ ചെക്കനായി മോഹന്‍ലാല്‍

Mohanlal, Tharun Moorthy
Tharun Moorthy with Mohanlal (Image Source: Instagram)

2021-ൽ പുറത്തിറങ്ങിയ ഓപ്പറേഷൻ ജാവയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് തരുൺ മൂര്‍ത്തി. അതിനു ശേഷം ‘സൗദി വെള്ളക്ക’ എന്ന സിനിമയിലൂടെ തരുണ്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. എങ്കിലും മോഹന്‍ലാലിനെ നായകനാക്കി ചെയ്ത ‘തുടരും’ എന്ന സിനിമയിലൂടെയാണ് തരുണ്‍ മൂര്‍ത്തി എന്ന സംവിധായകന്‍ ഹിറ്റ്മേക്കറായി മാറിയത്. ഒരു സാധാരണ ടാക്സി ഡ്രൈവര്‍ ഷണ്‍മുഖനായി മോഹന്‍ലാല്‍ തകര്‍ത്താടിയ ‘തുടരും’ മലയാളത്തില്‍ അന്ന് നിലനിന്ന കളക്ഷന്‍ റെക്കോര്‍ഡുകളെ തിരുത്തി ചരിത്രം കുറിച്ച സിനിമയായിരുന്നു.
മലയാളത്തിലെ വൻവിജയമായ ‘തുടരും’ ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് എൽ 366. ലൗലജൻ എന്ന സാധാരണക്കാരനായ പോലീസ് സബ്ബ് ഇൻസ്പക്ടറായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. മീര ജാസ്മിന്‍ നായികയാകുന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള പുതിയ ചിത്രം പങ്കിടുകയാണ് തരുണ്‍ മൂര്‍ത്തി. പുതിയ ഗെറ്റപ്പിലുള്ള സ്റ്റൈലിഷ് മോഹന്‍ലാലിനൊപ്പമാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ നിറപുഞ്ചിരിയോടെ നില്‍ക്കുന്നത്. ‘‘ചിലർക്കുള്ളത് ടാലന്റാണ്, എന്നാല്‍ ഇദ്ദേഹത്തിനുള്ളത് ഓറയാണ്...’’ എന്നാണ് മോഹന്‍ലാലിനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ചിത്രത്തിന് തരുണ്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വൈറ്റ് ഹൂഡീസില്‍ ചെറുപ്പക്കാരനായി സ്റ്റൈലിഷ് ലുക്കിലെത്തിയ മോഹന്‍ലാലിന്റെ ചിത്രത്തിനെ ആരാധകര്‍ സ്നേഹം കൊണ്ട് മൂടുന്നുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചു. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും പോസ്റ്റിനു താഴെ സ്നേഹം നിറയ്ക്കുന്ന കമന്റുകള്‍ പങ്കിടുന്നുണ്ട്.

തരുണ്‍ മൂര്‍ത്തി ചിത്രത്തിനു വേണ്ടി മോഹൻലാല്‍ തന്റെ ഗെറ്റപ്പില്‍ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. വർഷങ്ങളായി കൊണ്ടുനടന്ന താടി പൂർണ്ണമായും നീക്കം ചെയ്ത് കട്ടിമീശ മാത്രമുള്ള രൂപത്തിലാണ് താരം എത്തുന്നത്. ‘ദൃശ്യം 2’ വിന് ശേഷം മോഹൻലാല്‍ വീണ്ടും തൊടുപുഴയില്‍ ചിത്രീകരണത്തിനായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എല്‍ 366 (L366) എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ കരിയറിലെ 366-ാമത്തെ സിനിമയാണ്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന 21-ാമത്തെ ചിത്രമാണിത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. രതീഷ് രവിയുടേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ബിനു പപ്പുവാണ് ചിത്രത്തിന്റെ സഹസംവിധായകൻ. സെൻട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Ads by Google
Saturday 28 Mar 2026 06.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW