Sunday, March 29, 2026 Last Updated 12 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 08.02 PM

‘എനിക്ക് സൗഹൃദമുള്ള ഒരു അമ്മയാകാൻ സാധിക്കും, പക്ഷേ സുഹൃത്താകാന്‍ പറ്റില്ല; അമ്മയെന്ന സ്ഥാനം പൂർണ്ണതയോടെ കൈകാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു....’ പൂജ ബേദി

Pooja Bedi , Kabir Bedi, Alaya Furniturewala and Omar Furniturewala
Pooja Bedi about her relationship with her kids (Image Source: Instagram)

‘അനാര്‍ക്കലി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ബോളിവുഡ് താരമാണ് കബീര്‍ ബേദി. 80-കളിലും 90-കളിലും ബോളിവുഡ് സിനിമകളിലെ താരരാജാവായിരുന്ന കബീര്‍ ബേദി വാര്‍ത്തകളില്‍ പലപ്പോഴും നിറഞ്ഞിട്ടുള്ളത് ബന്ധങ്ങളുടെ പേരിലാണ്. പ്രായം എഴുപതുകൾ അടുക്കാറായപ്പോൾ നാലാമത് വിവാഹം ചെയ്ത് ഞെട്ടിച്ച താരമാണ് കബീര്‍ ബേദി. കബീർ ബേദിക്കും നർത്തകിയും മോഡലുമായ പ്രോതിമ ബേദിക്കും പിറന്ന മകളാണ് മുൻകാല നടിയായ പൂജാ ബേദി.
ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു പൂജ ബേദി. ഗ്ലാമറസ് വേഷങ്ങളായിരുന്നു പൂജയെ താരമാക്കി മാറ്റിയത്. ബിക്കിനി വേഷത്തിലടക്കം പൂജ അക്കാലത്ത് തിളങ്ങിയിരുന്നു. ഓണ്‍ സ്‌ക്രീനില്‍ ബോള്‍ഡ് വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന പൂജ ഓഫ് സ്‌ക്രീനിലും ബോള്‍ഡ് ആയിരുന്നു. വലിയൊരു ആരാധകവൃന്ദം തന്നെ ഉണ്ടായിരുന്നു പൂജയ്ക്ക്. അഭിനേത്രി എന്നതിലുപരി ടെലിവിഷൻ ടോക്ക് ഷോ അവതാരകയും, പത്ര കോളമിസ്റ്റുമാണ് പൂജ.
ഇപ്പോഴിതാ ത​ന്റെ മക്കളുമായിട്ടുള്ള ബോണ്ടിംഗിനെക്കുറിച്ച് തുറന്നു പറയുകയാണ് പൂജ ബേദി. സുഹാസിനി മണിരത്നവുമായിട്ടുള്ള ഒരു ടോക്ക് ഷോയിലാണ് മക്കളുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് പൂജ ബേദി തുറന്നു സംസാരിച്ചത്. ‘നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഒരു രക്ഷകർത്താവാണോ അതോ സുഹൃത്താണോ?’ എന്നായിരുന്നു സുഹാസിനിയുടെ ചോദ്യം
‘‘ഞാൻ എന്റെ കുട്ടികൾക്ക് ഒരു രക്ഷകർത്താവാണ്, ഇത് ആദ്യ ദിവസം മുതൽ ഞാൻ അവരോട് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കൽ അവർ സംസാരിക്കുമ്പോൾ ‘നോ യാർ’ എന്ന് പറയുകയുണ്ടായി. അപ്പോൾ ഞാൻ പറഞ്ഞു, ‘ഒന്ന് നിന്നേ, ഞാൻ നിന്റെ ‘യാർ’ അല്ല. ഞാൻ നിന്റെ അമ്മയാണ്....’ എന്ന്.
ഈ ഭൂമിയിൽ എനിക്ക് വളരെ കൃത്യമായ ഒരു കടമയുണ്ടെന്ന് ഞാൻ കരുതുന്നു. അത് നിന്റെ അമ്മയായിരിക്കുക എന്നതാണ്. എനിക്ക് നിങ്ങളോട് സൗഹൃദമുള്ള ഒരു അമ്മയാകാൻ സാധിക്കും, പക്ഷേ ഞാൻ നിങ്ങളുടെ ഒരു സുഹൃത്തല്ല. ജീവിതത്തിൽ നിങ്ങൾക്ക് ലക്ഷക്കണക്കിന് സുഹൃത്തുക്കൾ ഉണ്ടായേക്കാം, പക്ഷേ നിങ്ങളുടെ അമ്മയായി ഒരാൾ മാത്രമേ ഉണ്ടാവൂ. ആ സ്ഥാനം പൂർണ്ണതയോടെ കൈകാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങൾക്കും ഞാൻ ‘ശരി’ എന്ന് പറയില്ല. ‘വാ നമുക്കിത് ചെയ്യാം, അത് ചെയ്യാം’ എന്ന് പറയുന്ന ഒരു സുഹൃത്തായിരിക്കില്ല ഞാൻ. ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും, നിങ്ങളെ ശാക്തീകരിക്കും, നിങ്ങളുടെ ജീവിതം സ്നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കും. നിങ്ങൾക്ക് മാന്ത്രികമായ അനുഭവങ്ങൾ നൽകും. പക്ഷേ, അവസാനം അവിടെ കൃത്യമായ അച്ചടക്കം ഉണ്ടായിരിക്കും. കാരണം ഞാൻ നിങ്ങളുടെ അമ്മയാണ്, ആ ഉത്തരവാദിത്തത്തെ ഞാൻ വളരെ ഗൗരവത്തോടെയാണ് കാണുന്നത്....’’ എന്നാണ് പൂജ ബേദി പറഞ്ഞത്. 1990 ൽ ബേദി ഗുജറാത്തിയായ ഫർഹാൻ ഫർണിച്ചർവാലയെ വിവാഹം ചെയ്ത പൂജ, വിവാഹശേഷം ബേദി ഇസ്ലാം മതം സ്വീകരിച്ച് നൂർജഹാൻ എന്ന പേര് സ്വീകരിച്ചു. ഈ ബന്ധത്തില്‍ പൂജയ്ക്ക് അലയ ഫർണിച്ചർവാല, ഒമർ ഫർണിച്ചർവാല എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2003 ബേദി ഫര്‍ഹാനില്‍ നിന്ന് വിവാഹമോചനം നേടിയിരുന്നു.

Ads by Google
Saturday 28 Mar 2026 08.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW