-->
ഓസ്‌കര്‍ വേദിയില്‍ ഷിമ്മറി ഔട്ഫിറ്റില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരം പ്രിയങ്ക ചോപ്ര. ബാക്ക് ഓപ്പണുളള സില്‍വര്‍ നിറത്തിലുളള ബ്രാ സ്ട്രാപ് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
വേവി ഹെയറിലും നോ- മേക്കപ്പ് ലുക്കിലും പ്രിയങ്ക കാണികളുടെ മനം കവര്‍ന്നു. ഭര്‍ത്താവും സംഗീതജ്ഞനുമായ നിക്ക് ജോനാസിന്റെ കൈ പിടിച്ചാണ് പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയത്.
ഡോള്‍ബി തിയറ്ററില്‍ നടന്ന 98-ാമത് ഓസ്‌കറില്‍ മികച്ച രാജ്യാന്തര ചിത്രത്തിനുളള പുരസ്‌കാരമാണ് പ്രിയങ്ക ചോപ്ര സമ്മാനിച്ചത്. യോക്കിം ട്രയര്‍ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം ' സെന്റിമെന്റല്‍ വാല്യു' വാണ് പുരസ്‌കാരം നേടിയത്. 2016ലും പ്രിയങ്ക ചോപ്ര ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ എത്തിയിരുന്നു.