Friday, March 13, 2026 Last Updated 12 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 08.26 AM

40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ ആട്ടിന്‍കുട്ടിയെ രക്ഷിച്ച് കുട്ടി, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

boy, dive, well, lamb, 40, feet, deep

ഓരോ ദിവസവും വ്യത്യസ്തതയാര്‍ന്ന് നൂറുകണക്കിന് വാര്‍ത്തകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നാല്‍പ്പത് അടി താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട ആട്ടിന്‍കുട്ടിയെ സാഹസികമായി രക്ഷിച്ച ഒരു ബാലന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ബീഹാറിലെ മോട്ടീഹാരി ജില്ലയിലുള്ള പഹാഡ്പൂര്‍ ഗ്രാമത്തിലാണ് വിചിത്ര സംഭവം. ആഴമേറിയ കിണറ്റിലേക്ക് അബദ്ധത്തില്‍ വീണുപോയ ഒരു ആട്ടിന്‍കുട്ടിയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച ഒരു കുട്ടിയെ ധീരതയുടെയും സഹാനുഭൂതിയുടെയും പ്രതീകമായിട്ടാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്.

അപ്രതീക്ഷിതമായി കാല് വഴുതി കിണറ്റിലേക്ക് വീണ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ഗ്രാമവാസികള്‍ ഓടിക്കൂടിയെങ്കിലും, അതിന്റെ ആഴം കണ്ട് പലരും ഇറങ്ങാന്‍ ഭയപ്പെട്ടു. എന്നാല്‍, ആ നിസ്സഹായ ജീവിയുടെ ജീവന്‍ രക്ഷിക്കാനായി തന്റെ ജീവന്‍ പോലും പണയപ്പെടുത്തി കിണറ്റിലേക്ക് ഇറങ്ങാന്‍ ആ കുട്ടി സ്വയം സന്നദ്ധനായി മുന്നോട്ടുവരികയായിരുന്നു. പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് ഒടുവില്‍, ഗ്രാമവാസികള്‍ അവന്റെ അരയില്‍ കയര്‍ കെട്ടി വളരെ ശ്രദ്ധയോടെ കിണറ്റിലേക്ക് താഴ്ത്തി. അസാമാന്യമായ ധൈര്യം പ്രകടിപ്പിച്ച കുട്ടി, കിണറ്റിലെ ഭയന്നുവിറച്ചിരുന്ന ആട്ടിന്‍കുട്ടിയെ മുറുകെ പിടിച്ചു. പിന്നാലെ ഗ്രാമവാസികള്‍ ഇരുവരെയും സുരക്ഷിതമായി മുകളിലെത്തിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ, കുട്ടിയുടെ കാരുണ്യത്തെയും ധീരതയെയും പ്രശംസിച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ രംഗത്തെത്തി. ഒരു നിസ്സഹായനായ ജീവിയെ രക്ഷിക്കാന്‍ കുട്ടി കാണിച്ച ആര്‍ജ്ജവത്തെയും ഗ്രാമവാസികളുടെ കൂട്ടായ പരിശ്രമത്തെയും സമൂഹ മാധ്യമ ഉപയോക്താക്കള്‍ പുകഴ്ത്തി. അതേസമയം കുട്ടിയുടെ ധീരതയെ അഭിനന്ദിക്കുമ്പോഴും, മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ ഇത്തരം അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ ഏര്‍പ്പെടുത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു

Ads by Google
Ads by Google
LATEST NEWS
TRENDING NOW