Monday, March 30, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 09.41 AM

എങ്ങനെയുണ്ട് വെറൈറ്റിയല്ലേ? തൊപ്പിക്കു പകരം വളര്‍ത്തുപൂച്ചയെ തലയില്‍ ഇരുത്തി യുവതി എയര്‍പോര്‍ട്ടില്‍, അമ്പരന്ന് യാത്രക്കാര്‍

woman, airport, cat, head

വിമാനത്താവളങ്ങിലെ ബാഗേജ് ഫീ ഒഴിവാക്കാന്‍ ആളുകള്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു യുവതി നടത്തിയ വിചിത്രമായ പരീക്ഷണമാണ് സോഷയല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ വളര്‍ത്തുപൂച്ചയെ ഒരു തൊപ്പി പോലെ തലയില്‍ വെച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്ന യുവതിയുടെ വീഡിയോയാണ് ഇത്.

അമേരിക്കയിലെ ടാമ്പ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതെന്ന് കരുതപ്പെടുന്ന വീഡിയോയില്‍ അതീവ ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന യുവതിയുടെ തലയില്‍ അനങ്ങാതെ ഇരിക്കുന്ന പൂച്ചയെ കണ്ടാല്‍ ഒരു 'ഹൈഫാഷന്‍' രോമത്തൊപ്പി ആണെന്നേ ആരും കരുതൂ. ദൂരത്ത് നിന്ന് നോക്കുമ്പോള്‍ വസ്ത്രത്തിന്റെ നിറവുമായി പൂച്ചയുടെ രോമങ്ങള്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഇതൊരു ജീവനുള്ള മൃഗമാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഒരു കുപ്പി വെള്ളം പോലും സുരക്ഷാ പരിശോധന കടത്തിവിടാന്‍ സാധിക്കാത്ത സാധാരണക്കാര്‍ക്കിടയില്‍, ഇത്രയും തന്ത്രപരമായി പൂച്ചയെ കൊണ്ടുപോയ ഇവര്‍ ഒരു 'ജീനിയസ്' ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതേസമയം വീഡിയോ കണ്ട പൂച്ച സ്‌നേഹികളെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയത് ആ മൃഗത്തിന്റെ ശാന്തതയാണ്. സാധാരണയായി യാത്രകളില്‍ അസ്വസ്ഥരാകാറുള്ള പൂച്ചകള്‍ ഇത്രയും സമാധാനത്തോടെ ഒരാളുടെ തലയില്‍ ഇരിക്കുന്നത് അവിശ്വസനീയമാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. അതേസമയം, ഇത് അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം പൂച്ചയെ ഒന്ന് അധികം നേരം കൈയ്യില്‍ പിടിച്ചാല്‍ തന്നെ മാന്തിക്കീറുന്ന അനുഭവമുള്ളവര്‍ക്ക്, ഈ 'പൂച്ചത്തൊപ്പി' വിദ്യ ഒരു സ്വപ്നം മാത്രമാണെന്നാണ് ഇവരുടെ പക്ഷം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW