Saturday, March 14, 2026 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Nov 2025 08.54 AM

ഈ ബാര്‍ബി വില്‍പ്പനയ്ക്കുളളതല്ല; പുത്തന്‍ ഫോട്ടോഷൂട്ടുമായി പ്രയാഗ

prayaga-martin
photo-www.instagram.com/prayagamartin/

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് നടി പ്രയാഗ മാർട്ടിൻ. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് പ്രയാഗ. ‘ഈ ബാർബി വിൽപ്പനയ്ക്കുള്ളതല്ല’ എന്നാണ് ചിത്രങ്ങൾ പങ്കിട്ട് പ്രയാഗ കുറിച്ചത്.

'സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രയാഗ എത്തിയത്. പിന്നീട് ഉസ്‌താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു. എന്നാൽ, 2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിശാശി'ലൂടെയാണ് നടി കൂടുതൽ ശ്രദ്ധനേടിയത്. ഉണ്ണി മുകുന്ദൻ നായകനായ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലെ യക്ഷി വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് 'പാവ,' 'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഒരേ മുഖം,' 'വിശ്വാസപൂർവ്വം മൻസൂർ,' 'പോക്കിരി സൈമൺ,' 'രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.

ഫാഷൻ രംഗത്തു നിന്നും അഭിനയത്തിലേയ്ക്ക് ചേക്കേറിയ പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അഭിനയവും മോഡലിങ്ങും കൂടാതെ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് പ്രയാഗ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW