-->
മലയാള സിനിമയിലെ മികച്ച നടിമാരിലൊരാളാണ് അനുശ്രീ. നാടന്‍ വേഷങ്ങളും ബോള്‍ഡ് കഥാപാത്രങ്ങളും ചെയ്യാറുളള അനുശ്രീ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. പത്തനാപുരം സ്വദേശിനിയാണ് അനുശ്രീ. നാട്ടിലെത്തിയാല്‍ സിനിമാ താരത്തിന്റെ അലങ്കാരങ്ങളൊന്നുമില്ലാതെ നാട്ടുകാര്‍ക്കൊപ്പം കൂടാനാണ് തനിക്കിഷ്ടമെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നാട്ടിലെ ആഘോഷങ്ങളിലും സജീവമാണ് താരം.
ഇപ്പോഴിതാ, നടിയുടെ സ്വന്തം നാടായ കമുകുംഓരിയിലെ തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് കൂട്ടുകാരികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന അനുശ്രീയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദാവണിയണിഞ്ഞ് മുല്ലപ്പൂവും ചൂടി കൂട്ടുകാരികളോടൊപ്പം നൃത്തത്തില്‍ മുഴുകുന്ന അനുശ്രീയെ ആണ് ദൃശ്യങ്ങളില്‍ കാണാനാവുക. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
' താരജാഡകളില്ലാത്ത നാട്ടിന്‍ പുറത്തുകാരി' , ' സ്വന്തം നാട് മറക്കാത്ത കലാകാരി' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.