Friday, March 13, 2026 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 21 Jul 2025 06.41 PM

ബ്ലൂ ഷര്‍ട്ടും പാന്റ്സും ധരിച്ച് കൈയില്‍ ബുക്കുമായി സിമ്പിള്‍ കൂള്‍ ലുക്കില്‍ പ്രയാഗ മാര്‍ട്ടിന്‍; ഒരുപാട് കാലങ്ങൾക്കുശേഷം മനുഷ്യക്കോലത്തിൽ കണ്ടു എന്ന് കമന്റ്

മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ താരമായ പ്രയാഗ മാര്‍ട്ടിന്‍ സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ്. ഇപ്പോഴിതാ കാഷ്വല്‍ ലുക്കിലുള്ള ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് താരം.
Prayaga Martin
Prayaga Martin (Image Source: Instagram)

ബാലതാരവും അതിഥി താരവുമൊക്കെയായതിന് ശേഷം തെന്നിന്ത്യന്‍ സിനിമയിലൂടെ നായികയായി മാറിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. പിസാസിലുടെ ​ബിഗ് സ്ക്രീനിലെത്തിയ താരം പിന്നീട് മികച്ച സിനിമകളിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ പ്രിയ നായികയായി. സാ​ഗർ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് മലയാളത്തിലേക്കെത്തിയ താരം ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകഹൃദയം കീഴടക്കിയത്. പിന്നീട് വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളിലും താരം തിളങ്ങി. പലപ്പോഴും നാടന്‍ ഇമേജുള്ള ​കഥാപാത്രങ്ങളാണ് താരം ചെയ്തത്.
എന്നാല്‍ താരം കഴിഞ്ഞ കുറച്ചു നാളുകളായി ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്റെ മേക്കോവര്‍ ലുക്കിലൂടെയാണ്. സിനിമയ്ക്കായും അല്ലാതെയും മേക്കോവര്‍ നടത്താറുണ്ട് പ്രയാഗ. പല വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ബ്രെയ്ഡ് ചെയ്തുള്ള താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍ വലിയ ചര്‍ച്ചയായിരുന്നു. മേക്കോവറിന്റെ കാര്യത്തില്‍ പ്രയാഗ വേറെ ലെവലാണ്. ​തലമുടിയില്‍ മാത്രമല്ല ധരിക്കുന്ന വേഷങ്ങളിലും താരത്തിന് കിടിലന്‍ സ്റ്റൈലുകളാണുള്ളത്. സോഷ്യല്‍ മീഡിയയിലൂടെയായി പങ്കിടുന്ന മേക്കോവര്‍ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ട് തന്നെ ചര്‍ച്ചയായി മാറാറുണ്ട്.
എന്നാല്‍ ഇപ്പോഴിതാ പതിവിനു വിപരീതമായി കാഷ്വല്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടാണ് താരം ഇത്തവണ ശ്രദ്ധിക്കപ്പെടുന്നത്. സ്കൈ ബ്ലൂ ഷര്‍ട്ടും ലൂസ് പാന്റ്സും ധരിച്ച് കൈയിലൊരു ബുക്കും പിടിച്ച് കൂള്‍ ലുക്കിലാണ് താരം. ഷാര്‍ട്ട് ലുക്ക് ചിത്രങ്ങളും പുഞ്ചിരിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ‘‘നോക്കുമ്പോൾ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
താരത്തിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ‘അങ്ങനെ ഒരുപാട് കാലങ്ങൾക്കുശേഷം മനുഷ്യക്കോലത്തിൽ കണ്ടു...,പഴയതുപോലെ സന്തോഷം, ഇപ്പോ ​പൊളിച്ചു, സിമ്പിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍...’ എന്ന് നീളുന്നു കമന്റുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW