Saturday, March 14, 2026 Last Updated 34 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 01 Jul 2025 04.01 PM

തിരമാരകള്‍ ആസ്വദിച്ചും നായ്ക്കുട്ടിയ്ക്കൊപ്പം കളിച്ചും ചിരിച്ചുല്ലസിച്ചും പ്രയാഗ മാര്‍ട്ടിന്‍; ഷോര്‍ട്സും ഷര്‍ട്ടുമണിഞ്ഞ് കൂള്‍ ഹോട്ട് ലുക്കില്‍ താരം

uploads/news/2025/07/788891/Untitled-6.jpg
Prayaga Martin (Image Source: Instagram)

സാ​ഗർ ഏലിയാസ് ജാക്കി എന്ന മോഹൻലാൽ ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് പ്രയാ​ഗ മാർട്ടിൻ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി താ​‍രം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ‘ഒരു മുറൈ വന്ത് പാർതായ’ എന്ന ഉണ്ണിമുകുന്ദന്‍ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി പ്രയാഗ മാറി. പിന്നീട് മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.
ഇടയ്ക്ക് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് തന്റെ മേക്കോവര്‍ ലുക്കിലൂടെയാണ്. തലമുടിയില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയും ലേറ്റസ്റ്റ് ഫാഷന്‍ ​‍ട്രെന്‍ഡിലുള്ള ഗ്ലാമര്‍ ഔട്ട്ഫിറ്റുകള്‍ ധരിച്ചും പ്രയാഗ ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഒരു കൊച്ചു കുട്ടിയെപ്പോലെ കടല്‍ത്തീരം ആസ്വദിച്ചും ചിരിച്ചും കളിച്ചുമൊക്കെയുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് പ്രയാഗ മാര്‍ട്ടിന്‍. ‘‘ഈ ആഴ്ചയിലെ എപ്പിസോഡിൽ... കാഴ്ചകൾ, പുഞ്ചിരികൾ,തണുത്ത വെള്ളം, നായ്ക്കൾ, തിരമാലകൾ, സൂര്യപ്രകാശം, ക്ലെന്‍സ്, തെറാപറ്റിക്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് പ്രയാഗ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW