-->
സാഗർ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിൽ ബാലതാരമായാണ് പ്രയാഗ എത്തിയത്. പിന്നീട് ഉസ്‌താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു. എന്നാൽ, 2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ 'പിശാശി'ലൂടെയാണ് നടി കൂടുതൽ ശ്രദ്ധനേടിയത്.
ഉണ്ണി മുകുന്ദൻ നായകനായ 'ഒരു മുറൈ വന്ത് പാർത്തായ' എന്ന ചിത്രത്തിലെ യക്ഷി വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.പിന്നീട് 'പാവ,' 'കട്ടപ്പനയിലെ ഋത്വിക് റോഷൻ,' 'ഒരേ മുഖം,' 'വിശ്വാസപൂർവ്വം മൻസൂർ,' 'പോക്കിരി സൈമൺ,' 'രാമലീല ഒരു പഴയ ബോംബ് കഥ,' 'ഭൂമിയിലെ മനോഹര സ്വാകാര്യം' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
ഫാഷൻ രംഗത്തു നിന്നും അഭിനയത്തിലേയ്ക്ക് ചേക്കേറിയ പ്രയാഗയുടെ വ്യത്യസ്ത ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അഭിനയവും മോഡലിങ്ങും കൂടാതെ ഒരു പ്രൊഫഷണൽ നർത്തകി കൂടിയാണ് പ്രയാഗ.
വിൻ്റേജ് ലുക്കിലുള്ള ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടി തൻ്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.