-->
റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന ചെറിയ അപകടങ്ങള്‍ പലപ്പോഴും വലിയ തര്‍ക്കങ്ങളിലേക്കും കയ്യേറ്റത്തിലേക്കും നയിക്കാറുണ്ട്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ജയ്പൂരിലെ സോഡാലയില്‍ സ്‌കൂട്ടറും ബുള്ളറ്റും തമ്മിലുണ്ടായ നിസ്സാരമായ ഉരസല്‍ അപ്രതീക്ഷിതമായ സംഭവങ്ങളിലാണ് കലാശിച്ചത്. പ്രകോപിതയായ സ്‌കൂട്ടര്‍ യാത്രക്കാരി യുവാവിന്റെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ക്രൂരമായി തകര്‍ക്കാന്‍ ശ്രമിക്കുയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഹെല്‍മറ്റ് ഉപയോഗിച്ച് ബൈക്കിന്റെ മിററുകള്‍ തല്ലിത്തകര്‍ത്ത യുവതി, പിന്നീട് റോഡരികില്‍ നിന്ന് ഇഷ്ടികയെടുത്ത് ബൈക്കിന് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു.
തന്റെ വണ്ടിക്കുണ്ടായ 1,700 രൂപയുടെ നഷ്ടത്തിന് പകരമായി ഇതിലും വലിയ നഷ്ടം താന്‍ വരുത്തുമെന്ന വാശിയിലായിരുന്നു യുവതി. സംഭവസമയത്ത് യുവാവ് തികഞ്ഞ സംയമനം പാലിച്ചുകൊണ്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. തന്നെ തടയാനോ തിരിച്ചടിക്കാനോ മുതിരാതെ, യുവതി വരുത്തിവെക്കുന്ന ഓരോ നാശനഷ്ടങ്ങളും നിയമത്തിന് മുന്നില്‍ തെളിവായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാല്‍, 'നിനക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല' എന്ന് വെല്ലുവിളിച്ചുകൊണ്ട് യുവതി അക്രമം തുടര്‍ന്നത് നാട്ടുകാരെയും സോഷ്യല്‍ മീഡിയയെയും ഒരുപോലെ അമ്പരപ്പിച്ചു. പോലീസുകാരും ജനക്കൂട്ടവും നോക്കിനില്‍ക്കെ ഒരു യുവതി പരസ്യമായി നിയമം കയ്യിലെടുത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
വീഡിയോ വൈറലായതോടെ വലിയ ജനരോഷം ഉയര്‍ന്നുവെങ്കിലും, സംഭവത്തില്‍ നിലവില്‍ നിയമനടപടികള്‍ ഒന്നുമുണ്ടായിട്ടില്ലെന്നതാണ് ശ്രദ്ധേയം. ഇരുവിഭാഗവും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചുവെന്നും ആരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെന്നും ജയ്പൂര്‍ സൗത്ത് ഡിസിപി അറിയിച്ചു. എങ്കിലും, നിസ്സാര കാരണങ്ങളുടെ പേരില്‍ പൊതുമുതല് നശിപ്പിക്കുന്നതും അക്രമാസക്തരാകുന്നതും ശരിയായ പ്രവണതയല്ലെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗം പേരും പങ്കുവെക്കുന്നത്.
A woman went barserk after a minor incident of road rage in Jaipur, Rajasthan. Used helmet and brick to vandalise a motorcycle. pic.twitter.com/ON2dfAuwLy— Piyush Rai (@Benarasiyaa) March 26, 2026