Sunday, March 29, 2026 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 29 Mar 2026 05.31 PM

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണു; യുവാവിന് പരിക്ക്

accident
photo - facebook

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി അണേല സ്വദേശി ആദര്‍ശി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ എല്‍ഐ സി ഓഫീസിന് മുന്‍വശമാണ് അപകടമുണ്ടായത്.

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആദര്‍ശിന്റെ ദേഹത്തേക്ക് റോഡരികിലെ വലിയ പേരാലിന്റ കൊമ്പ് അപ്രതീക്ഷിതമായി പൊട്ടിവീഴുകയായിരുന്നു. ഉടന്‍ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേര്‍ന്ന് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സക്കായി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Ads by Google
TRENDING NOW