Friday, March 13, 2026 Last Updated 37 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 06 Feb 2026 08.06 AM

മണിയന്‍പിള്ള രാജുവിന്റെ കാര്‍ ഇടിച്ചുതെറുപ്പിച്ചു ; യുവാക്കള്‍ക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

uploads/news/2026/02/824169/maniyan-pillai-raju.gif

തിരുവനന്തപുരം: യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ബൈക്കില്‍ ഇടിച്ച കാര്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് സൂചന. തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നില്‍ ഇന്നലെ രാത്രിയില്‍ ഉണ്ടായ ഇടിച്ചുതെറുപ്പിച്ച കാര്‍ മണിയന്‍പിള്ള രാജുവിന്റേതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൂരജിനെ എസ്പി ഫോര്‍ട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അമിതവേഗത്തില്‍ എത്തിയ വോള്‍വോ കാര്‍ ഇടിച്ചാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കാറിനുളളിലായി. ബൈക്കുമായി കാര്‍ അമിതവേഗത്തില്‍ നീങ്ങിയെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയിരുന്നു. വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമാകാത്തതിനാലാണ് അജ്ഞാത വ്യക്തിയെന്ന നിലയ്ക്ക് 'വാഹനത്തിന്റെ ഡ്രൈവര്‍' എന്ന പേരിലാണ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ആര്‍ സി ഓണറുടെ പേര് സുധീര്‍കുമാര്‍ എന്നാണ്. മണിയന്‍പിളള രാജുവിന്റെ യഥാര്‍ത്ഥ പേരാണ് സുധീര്‍ കുമാര്‍. അതേസമയം കാര്‍ ഓടിച്ചത് മണിയന്‍ പിള്ള തന്നെയാണെന്ന് പോലീസിന് വിവരം കിട്ടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അപകടകരമായി, അലക്ഷ്യമായി, മനുഷ്യജീവന് ആപത്തുണ്ടാകുന്ന വിധത്തില്‍ വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ കാറുമായി മണിയന്‍പിള്ള രാജു ഇന്ന് തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനില്‍ ഹാജരായേക്കുമെന്ന് വിവരമുണ്ട്. അതേസമയം ഇന്നലെ പോലീസ് ഈ കാറിനായി തെരച്ചില്‍ നടത്തിയിരുന്നു. രാത്രി രണ്ടുതവണ പൊലീസ് മണിയന്‍പിളള രാജുവിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW