Monday, March 30, 2026 Last Updated 17 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 12.05 PM

നായ്ക്കളെ പരിചരിക്കുന്നത് സ്വന്തം മക്കളെപ്പോലെ: ചര്‍ച്ചയായി ഈ ബംഗളൂരു ദമ്പതികള്‍

bengaluru, couple, pet, care
representative image

മനുഷ്യനുമായി ഏറ്റവുമധികം ആത്മബന്ധം പുലര്‍ത്തുന്ന മൃഗങ്ങളാണ് നായ്ക്കള്‍. ഇന്ന് പല ആളുകളും സ്വന്തം മക്കളെപ്പോലെയാണ് വളര്‍ത്തുനായ്ക്കളെ പരിചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പല വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്വന്തം ഭക്ഷണത്തിനേക്കാള്‍ കൂടുതല്‍ തുക വളര്‍ത്തുനായയുടെ ആഡംബരങ്ങള്‍ക്കായി ചെലവഴിക്കുന്ന ബംഗളൂരുവിലെ ഒരു ദമ്പതികളുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്. ഇന്ദിരാനഗറിലെ ഒരു ഗോള്‍ഡന്‍ റിട്രീവര്‍ ഉടമകളായ ദമ്പതികളെ സന്ദര്‍ശിച്ച വിശേഷങ്ങള്‍ 'GoQuest' സ്ഥാപകന്‍ ഗഗന്‍ അറോറ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചതോടെയാണ് ഈ പുതിയ ട്രെന്‍ഡ് പുറംലോകമറിഞ്ഞത്.

ഈ ദമ്പതികള്‍ തങ്ങളുടെ നായയ്ക്കായി മാസംതോറും 12,000 രൂപ മുതല്‍ 15,000 രൂപ വരെയാണ് ചെലവഴിക്കുന്നത്. നായയുടെ ഭക്ഷണത്തിനായി മാത്രം ഫ്രിഡ്ജില്‍ ഒരു പ്രത്യേക ഷെല്‍ഫ് തന്നെയുണ്ട്. ഓരോ ദിവസത്തേക്കും ആവശ്യമായ ഓര്‍ഗാനിക് ഭക്ഷണം അളന്ന് ലേബല്‍ ചെയ്താണ് ഇതില്‍ സൂക്ഷിക്കുന്നത്. 3 കിലോയ്ക്ക് 2,400 രൂപ വിലവരുന്ന പ്രീമിയം ഡോഗ് ഫുഡ്, സന്ധികളുടെ ആരോഗ്യത്തിനായുള്ള പ്രത്യേക സപ്ലിമെന്റുകള്‍, കൃത്യമായ ഇടവേളകളിലുള്ള ഗ്രൂമിംഗ് സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും ഈ തുക ദമ്പതികളുടെ സ്വന്തം പലചരക്ക് ചെലവിനേക്കാള്‍ കൂടുതലാണെന്നതാണ് കൗതുകകരം.

അറോറ ഈ പ്രവണതയെ 'DINKWAD' (Double Income, No Kids, With A Dog' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത്, രണ്ടുപേര്‍ക്കും വരുമാനമുള്ള, കുട്ടികളില്ലാത്ത, എന്നാല്‍ ഒരു നായയെ വളര്‍ത്തുന്ന ദമ്പതികള്‍. ഇത്തരക്കാര്‍ക്കിടയില്‍ വളര്‍ത്തുമൃഗങ്ങള്‍ വെറും മൃഗങ്ങളല്ല, മറിച്ച് തങ്ങളുടെ 'രോമക്കുപ്പായമിട്ട മക്കളാണ്' . കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ചെലവില്ലാത്തതിനാല്‍, തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇവര്‍ പ്രീമിയം പെറ്റ് കെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കായി മാറ്റിവെക്കുന്നു. ഉപഭോക്താക്കളുടെ ഈ സ്വഭാവമാറ്റം ഇന്ത്യയിലെ പെറ്റ് കെയര്‍ വിപണിയെ വന്‍തോതില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില കുറഞ്ഞത് നോക്കുന്നവര്‍ പോലും, വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ ഗുണനിലവാരത്തിനും വിശ്വാസത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW