-->
ഓരോ നാട്ടിലും ഓരോ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷയും നടപ്പാക്കുന്നവരുണ്ട്. ഇത്തരത്തില്‍ ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനും മദ്യപിച്ചതിനും അവിവാഹിതരായ ദമ്പതികളെ പരസ്യമായി ചൂരല്‍ കൊണ്ട് 140 തവണ അടിച്ചിരിക്കുകയാണ് ഇവിടുത്തെ അധികാരികള്‍. വിവാഹേതര ബന്ധങ്ങളും മദ്യപാനവും ക്രിമിനല്‍ കുറ്റമായി കാണുന്ന മേഖലയാണിത്. ഇസ്‌ലാമിക നിയമപ്രകാരം പ്രവിശ്യാ തലസ്ഥാനമായ ബന്ദ ആച്ചേയില്‍ വ്യാഴാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്.
സുമാത്രയുടെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ആഷെ, 2001ല്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക സ്വയംഭരണാവകാശം അനുവദിച്ചതിനെത്തുടര്‍ന്ന് ശരിയത്ത് നിയമം നടപ്പിലാക്കാന്‍ അനുവാദമുള്ള ഇന്തൊനീഷ്യയിലെ ഏക പ്രവിശ്യയാണ്. ഈ നിയമപ്രകാരം, ചൂതാട്ടം, മദ്യപാനം, അവിവാഹിതരായ ദമ്പതികള്‍ തമ്മിലുള്ള അടുപ്പമുള്ള ബന്ധം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പരസ്യമായ ചൂരല്‍ അടിയാണ് ശിക്ഷ. വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഇരുവര്‍ക്കും 100 ചൂരല്‍ അടിയും മദ്യപിച്ചതിന് 40 ചൂരല്‍ അടിയും വീതമാണ് ലഭിച്ചത്. പാര്‍ക്കില്‍ ജനങ്ങളുടെ മുന്നില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്. ചൂരല്‍ അടി കൊണ്ട് യുവതി കുഴഞ്ഞുവീഴുകയും ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ചെയ്തു.
ഇസ്‌ലാമിക നിയമം ലംഘിച്ചതിന് ഒരേ ദിവസം ശിക്ഷിക്കപ്പെട്ട ആറുപേരില്‍ ദമ്പതികളും ഉള്‍പ്പെടുന്നുവെന്ന് ബന്ദ ആച്ചേയുടെ ശരിയത്ത് പൊലീസ് മേധാവി മുഹമ്മദ് റിസാല്‍ പറഞ്ഞു. ശിക്ഷക്കപ്പെട്ടവരില്‍ ശരിയത്ത് പൊലീസ് സേനയിലെ ഒരു അംഗവും അദ്ദേഹത്തിന്റെ വനിതാ പങ്കാളിയും ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലത്ത് ഒറ്റയ്ക്കായിരുന്ന ഇവര്‍ക്ക് 23 ചാട്ടവാറടി വീതമാണ് നല്‍കിയത്. മനുഷ്യാവകാശ സംഘടനകള്‍ ഈ ശിക്ഷാ സമ്പ്രദായത്തെ വിമര്‍ശിക്കുകയും ഇത് അവസാനിപ്പിക്കാന്‍ ഇന്തൊനീഷ്യന്‍ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു