Friday, March 13, 2026 Last Updated 7 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 02.08 PM

2025-ല്‍ ഭക്ഷണം, യാത്ര, ഫിറ്റ്‌നസ് എന്നിവയ്ക്കായി മാത്രം ചിലവഴിച്ചത് 47 ലക്ഷം: വെളിപ്പെടുത്തലുമായി ദമ്പതികള്‍

bengaluru, couple, expense, 2025

ചില ആളുകള്‍ ജീവിതം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴിതാ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ 2025ല്‍ ജീവിക്കാനായി ചെലവഴിച്ച തുക കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റീസണ്‍സ്. നഗരത്തിലെ ജീവിതം, വാടക, ഫിറ്റ്‌നെസ്, ഷോപ്പിങ് എന്നിവയ്ക്കായി മൊത്തത്തില്‍ 47ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് പറയുകയാണ് കണ്ടന്റ് ക്രിയേറ്റര്‍മാരായ പ്രകൃതി അറോറയും ആഷിഷ് കുമാറും.

ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ അഞ്ചുലക്ഷം രൂപയാണ് കഴിഞ്ഞവര്‍ഷം വാടകയിനത്തില്‍ നല്‍കിയത്. ഫിറ്റ്‌നസ്സിനു ചെലവായത് ഒരുലക്ഷം രൂപയും ഇതിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കാനായി ചെലവാക്കിയത് 1.5ലക്ഷം രൂപയുമാണ്. വാഹനം, വസ്ത്രം എന്നീ ഇനത്തില്‍ ചെലവായത് 1.3ലക്ഷം രൂപ. യാത്രയ്ക്കായിരുന്നു ഏറ്റവും വലിയ തുക ചെലവാക്കിയത്. ആറു വന്‍കരകളിലായി 13 രാജ്യങ്ങളില്‍ സഞ്ചരിച്ചു. 63 വിമാനയാത്രകള്‍ നടത്തി. 121 രാത്രികള്‍ വിവിധ ഹോട്ടലുകളില്‍ ചെലവഴിച്ചു. യാത്രയ്ക്കു മാത്രം ചെലവാക്കിയത് 29ലക്ഷം രൂപയാണെന്നും ദമ്പതികള്‍ വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ കണ്ടന്റുകള്‍ നിര്‍മിക്കുന്നതിനായി 2.5ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി. മറ്റ് ഷോപ്പിങ്ങുകള്‍ക്കു മാത്രമായി ചെലവഴിച്ചത് 4 ലക്ഷം രൂപയാണ്. ഇതെല്ലാം കൂടിയാണ് 47ലക്ഷം രൂപയായതെന്നും ദമ്പതികള്‍ വ്യക്തമാക്കി.

പതിവായി സാമ്പത്തിക അവലോകനങ്ങള്‍ നടത്താറുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു. 'ഒരു പേപ്പറും പേനയും എടുത്ത് സാമ്പത്തിക അവലോകനം നടത്തൂ. ഇതാണ് കൃത്യമായ സമയം.' എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. 'എന്താണ് നിങ്ങളുടെ വരുമാന മാര്‍ഗം? അതറിയാന്‍ എനിക്ക് വളരെ താത്പര്യമുണ്ട്. ഈ രാജ്യം മൊത്തം സഞ്ചരിക്കുക എന്നതാണ് എന്റെ സ്വപ്നം.'എന്നാണ് വിഡിയോയ്ക്കു താഴെ ഒരാള്‍ കമന്റ് ചെയ്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW