Saturday, March 14, 2026 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 10 Nov 2025 11.45 AM

നീണ്ട 83 വര്‍ഷത്തെ ദാമ്പത്യ ജീവിതം: യുദ്ധത്തെപ്പോലും അതിജീവിച്ച ഒരു പ്രണയ കഥ

couple, 83, years, longest, marriage, record

കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ഈ കാലത്ത് വര്‍ഷങ്ങളോളം പരസ്പരം താങ്ങായും തണലായും നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമാണ്. ഇപ്പോഴിതാ ജീവിതത്തിന്റെ 83 വര്‍ഷം ഒരുമിച്ച പങ്കിട്ട് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഫ്‌ലോറിഡയിലെ മിയാമിയില്‍ നിന്നുള്ള എലനോര്‍ (107), ലൈല്‍ ഗിറ്റെന്‍സ് (108) ദമ്പതികള്‍. ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം വിവാഹിതരായിരുന്ന ദമ്പതികള്‍ എന്ന പദവിക്കാണ് ഇവര്‍ അര്‍ഹരായത്. പരസ്പരം സ്‌നേഹിക്കുന്നു എന്നതാണ് 83 വര്‍ഷം നീണ്ടുനിന്ന തങ്ങളുടെ ബന്ധത്തിന്റെ രഹസ്യമെന്നാണ് ഇവര്‍ പറയുന്നത്.

100 വയസ്സിനോ അതില്‍ കൂടുതലോ പ്രായമുള്ളവരുടെ രേഖകള്‍ സൂക്ഷിക്കുന്ന വെബ്‌സൈറ്റായ ലോഞ്ചെവിക്വസ്റ്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1942ലെ വിവാഹ സര്‍ട്ടിഫിക്കറ്റ്, യുഎസ് സെന്‍സസ് രേഖകള്‍, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ചശേഷമാണ് ദമ്പതികള്‍ ഒരുമിച്ച് ജീവിച്ച വര്‍ഷങ്ങള്‍ കണ്ടെത്തിയത്. 85 വര്‍ഷം വിവാഹിതരായിരുന്ന ബ്രസീലിലെ മനോയേല്‍ ആഞ്ചെലിം ഡിനോ (106), ഭാര്യ മരിയ ഡി സൂസ ഡിനോ (102) എന്നിവരുടെ മരണശേഷമാണ് ഗിറ്റെന്‍സ് ദമ്പതികള്‍ ഈ പദവി നേടിയത്. യുദ്ധവും നിരവധി ദുരിതങ്ങളും അതിജീവിച്ചവരാണിവര്‍. 1941ല്‍ കോളേജ് ബാസ്‌ക്കറ്റ്‌ബോള്‍ വേദിയിലാണ് ആദ്യമായി കണ്ടുമുട്ടിയത്. ലൈല്‍ കളിക്കാരനും എലനോര്‍ കാഴ്ചക്കാരിയുമായിരുന്നു. 1942 ജൂണ്‍ നാലിനാണ് രേഖകള്‍ പ്രകാരം ഇവര്‍ വിവാഹിതരായത്. ജോര്‍ജിയയിലെ ആര്‍മി പരിശീലനത്തില്‍ നിന്ന് ലൈലിന് മൂന്ന് ദിവസത്തെ അവധി ലഭിച്ചപ്പോഴായിരുന്നു വിവാഹം.

ജോലി ചെയ്യുന്നതിനിടയില്‍ കത്തുകള്‍ എഴുതിയാണ് ലൈലുമായി ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ആര്‍മി ഓരോ കത്തും സെന്‍സര്‍ ചെയ്തിരുന്നു. യുദ്ധാനന്തരം ഗിറ്റെന്‍സ് ദമ്പതികള്‍ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കുകയും ഒരുമിച്ച് സിവില്‍ സര്‍വീസ് പരീക്ഷ പാസാകുകയും സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. രണ്ടുപേര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഇരുവരും പരസ്പരം സന്തോഷം കണ്ടെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW