Saturday, March 14, 2026 Last Updated 17 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 01.46 PM

അഞ്ചാം ക്ലാസുകാരിയായ മകള്‍ക്ക് സെക്‌സ് എജ്യൂക്കേഷന്‍ പുസ്തകങ്ങള്‍ നല്‍കി: സ്‌കൂളിനെതിരെ വിമര്‍ശനവുമായി അമ്മ

mother, criticize, school, fifth, standard, daughter, sex, education, texts

അഞ്ചാം ക്ലാസുകാരിയായ മകള്‍ക്ക് തന്റെ അനുവാദം ഇല്ലാതെ സ്‌കൂളില്‍ നിന്നും സെക്‌സ് എജ്യുക്കേഷന്‍ പുസ്തകങ്ങള്‍ നല്‍കിയതില്‍ വിമര്‍ശനവുമായി അമ്മ. നെവാഡയിലെ ലാസ് വെഗാസിലുള്ള യുവതിയാണ് വിമര്‍ശനവുമായി എത്തിയത്. അതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത്. തന്റെ അനുവാദമില്ലാതെയാണ് ആ പുസ്തകങ്ങള്‍ തന്റെ കുട്ടിക്ക് നല്‍കിയത് എന്നാണ് അവര്‍ പറയുന്നത്. 'സ്‌കൂളില്‍ നിന്നും തന്റെ മകള്‍ക്ക് നല്‍കിയതാണ് ഈ സെക്‌സ് എജ്യുക്കേഷന്‍ മെറ്റീരിയലുകള്‍, ഇത് നല്‍കാന്‍ താന്‍ അനുവാദം നല്‍കിയിട്ടില്ല. സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്കും ഇത് നല്‍കിയിട്ടുണ്ട്' എന്നാണ് അമ്മ പറയുന്നത്.

ഒപ്പം സെക്‌സ് എജ്യുക്കേഷന്‍ മെറ്റീരിയലുകളുടെ ചിത്രങ്ങളും ഡെല്‍റ്റ ഒസിമോ എന്ന യുവതി എക്‌സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിട്ടുണ്ട്. അതേസമയം, നിരവധിപ്പേരാണ് യുവതിയെ അനുകൂലിച്ചും വിമര്‍ശിച്ചും പോസ്റ്റിന് കമന്റുകളുമായി എത്തിയത്. കുട്ടികള്‍ക്ക് സെക്‌സ് എജ്യുക്കേഷന്‍ വളരെ ചെറുപ്പത്തില്‍ തന്നെ നല്‍കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ് യുവതിയെ വിമര്‍ശിച്ചവര്‍ കമന്റുകള്‍ നല്‍കിയിരിക്കുന്നത്.

ശരീരത്തിലെ മറ്റ് അവയവങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിന് പ്രത്യേകം അനുമതി തേടാറുണ്ടോ, പിന്നെ എന്തിനാണ് ഇത് പഠിപ്പിക്കുന്നതിന് പ്രത്യേകം അനുമതി എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികളെ പഠിപ്പിക്കാനുള്ളതല്ല ഈ കാര്യങ്ങള്‍ എന്ന് പറഞ്ഞ് യുവതിയെ അനുകൂലിച്ചവരും ഉണ്ട്. അതേസമയം, ലോകത്ത് എല്ലായിടത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധമായും സെക്‌സ് എജ്യുക്കേഷന്‍ നല്‍കണം എന്ന വാദം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW