Saturday, March 14, 2026 Last Updated 13 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 09 Jan 2026 10.36 AM

അമ്മയുടെ ഏറെ നാളത്തെ സ്വപ്നം! സര്‍പ്രൈസായി വീട് വാങ്ങി നല്‍കി മകള്‍, വീഡിയോ

woman, surprise, mother

എല്ലാ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട്. ചിലര്‍ക്ക് ഇത് എളുപ്പമാണെങ്കിലും മറ്റുചിലര്‍ക്ക് അല്പം കഠിനാധ്വനത്തിലൂടെ മാത്രമാകും ഇത് ലഭ്യമാകുക. ഇത്തരത്തില്‍ സ്വന്തമായി ഒരു വീട് സ്വപ്‌നം കണ്ട ഒരമ്മയ്ക്ക് സര്‍െ്രെപസായി ഒരു വീട് ലഭിക്കുമ്പോഴുള്ള സന്തോഷം വാക്കുകള്‍ക്കതീതമാവും. അതും സ്വന്തം മകള്‍ തന്നെ വീട് വാങ്ങി നല്‍കുമ്പോഴോ, ആ സന്തോഷത്തിന്റെ മാധുര്യം ഇരട്ടിയായിരിക്കും. അത്തരത്തില്‍ മനംനിറയ്ക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

കൊറിയോഗ്രാഫറും കണ്ടന്റ് ക്രിയേറ്ററുമായ ഇഷിക സിങ് രാജ്പുതാണ് അമ്മയ്ക്ക് സര്‍െ്രെപസായി വീട് വാങ്ങി നല്‍കിയത്. പുതിയതായി ഒരു വീട് വാടകയ്‌ക്കെടുക്കാം എന്ന് പറഞ്ഞുകൊണ്ടാണ് അമ്മയെയും കൂട്ടി ഇഷിക പുതിയ വീട്ടിലെത്തിയത്. മകള്‍ പറഞ്ഞതില്‍ അമ്മയ്ക്ക് തെല്ലും സംശയവും ഉണ്ടായിരുന്നില്ല. എന്നാല്‍ ആപ്പാര്‍ട്ട്‌മെന്റിനു മുന്നിലെത്തി വാതില്‍ തുറന്നശേഷം ഇഷിക താക്കോല്‍ അമ്മയ്ക്ക് കൈമാറി. ഇത് അമ്മയ്ക്കുള്ള വീടാണെന്നും ഇത്രയും കാലം സ്വപ്നം കണ്ടതുപോലെ ഒന്നാണെന്നും പറഞ്ഞതോടെ അവര്‍ക്ക് കണ്ണീരടക്കാനായില്ല. ഒരു നിമിഷം മുന്നില്‍ കാണുന്നത് വിശ്വസിക്കാനാവാതെ നിന്നെങ്കിലും തൊടടുത്ത നിമിഷം വീടിന്‍െ നടയില്‍ തൊട്ടു വന്ദിച്ച് മകളെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു അമ്മ.

തന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഇഷിക അമ്മയ്ക്ക് ഇങ്ങനെയൊരു കിടിലന്‍ സര്‍െ്രെപസ് നല്‍കിയത്. എന്നാല്‍ ഒരു വീട് വാങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോയ്ക്ക് ഒപ്പം പങ്കുവച്ച കുറിപ്പില്‍ ഇഷിക പറയുന്നുണ്ട്. ഏറെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും കടന്നാണ് സ്വപ്നത്തിലേക്ക് നടന്നടുത്തത്. സ്വന്തമായി ഒരു വീട് ലഭിക്കുന്ന ദിവസത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നിരവധി രാത്രികള്‍ തള്ളി നീക്കിയിട്ടുണ്ടെന്ന് ഇഷിക പറയുന്നു. സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയില്‍ കരയാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. ഒടുവില്‍ വീട് സ്വന്തമാക്കിയപ്പോള്‍ സ്വയം ഒരു ട്രോഫി നല്‍കുന്നതായാണ് തോന്നിയതെന്നും ഇഷിക പറയുന്നു. വീഡിയോ വൈറലായതോടെ നിരവധിപേരാണ് അമ്മയുടെയും മകളുടെയും ഈ അപൂര്‍വ്വനിമിഷത്തില്‍ ആശംസകളുമായെത്തിയത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW