-->
വ്യത്യസ്തത ഉണ്‍ര്‍ത്തുന്ന ഒട്ടനവധി വീഡിയോകളാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഒരു യാത്രക്കാരിയുടെ ഐഡിയയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് ബ്ലിങ്കിറ്റ് ഡെലിവറി വഴി പണം ലാഭിച്ചതിനെക്കുറിച്ചാണ് യുവതി വീഡിയോയില്‍ പറയുന്നത്.
'ഞാന്‍ ഗ്വാളിയോറില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ (T1) ഇറങ്ങി അടുത്ത വിമാനത്തിനായി കാത്തിരിക്കുന്ന സമയത്താണ് ചില സാധനങ്ങള്‍ വാങ്ങാന്‍ മറന്നകാര്യം ഓര്‍ത്തത്. വിമാനത്താവളത്തില്‍ നിന്ന് വാങ്ങുന്നത് അമിത ചെലവായതിനാല്‍ ഞാന്‍ ബ്ലിങ്കിറ്റ് വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയും ഡല്‍ഹി വിമാനത്താവളത്തിനുളില്‍ അവര്‍ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. ശരിക്കും ഇതൊരു ഗെയിം ചേഞ്ചറാണ്. 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ എനിക്ക് കിട്ടി' യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഏകദേശം 1000 രൂപയോളം താന്‍ സേവ് ചെയ്‌തെന്നും യുവതി പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് ഈ ഐഡിയ അഭിനന്ദിച്ച് രംഗത്തെത്തിയത്. വിമാനത്താവളത്തിനുള്ളില്‍ സാധനങ്ങള്‍ അമിത വിലയായതിനാല്‍ പലരും ഒന്നും വാങ്ങാറില്ല. അതിന് ഒരു പരിഹാരമാണ് ഇതെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്. രണ്ട് ദിവസം മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 2.3 മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു.