Monday, March 30, 2026 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 11.36 AM

വരാനിരിക്കുന്ന പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാം: ഈ മൃഗങ്ങളെ നിരീക്ഷിച്ചാല്‍ മതി

animals, natural, disaster, sense

പ്രകൃതിദുരന്തങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാന്‍ മനുഷ്യനേക്കാള്‍ വേഗത്തില്‍ മൃഗങ്ങള്‍ക്ക് കഴിയുമെന്ന് നാം പറയാറുണ്ട്. ഇക്കാര്യങ്ങള്‍ സത്യമാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുമുണ്ട്. പ്രകൃതിയിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ തിരിച്ചറിയാനുള്ള പ്രത്യേക ഇന്ദ്രിയശക്തിയാണ് ഇതിന് പിന്നില്‍. ഇത്തരം പ്രകൃതി മാറ്റങ്ങള്‍ക്ക് മുന്നോടിയായി പക്ഷികളും അസാധാരണമായ പെരുമാറ്റങ്ങള്‍ കാണിക്കുന്നത് വരാനിരിക്കുന്ന വലിയ ആപത്തിന്റെ സൂചനകളായാണ് പൊതുവെ കണക്കാക്കുന്നത്.

ഇവയില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ആനകളാണ്. തുമ്പിക്കൈയിലൂടെയും കാലുകളിലൂടെയും ഭൂമിയിലുണ്ടാകുന്ന സൂക്ഷ്മമായ പ്രകമ്പനങ്ങള്‍ തിരിച്ചറിയാന്‍ ആനകള്‍ക്ക് പ്രത്യേക കഴിവുണ്ട്. 100 മൈലിലധികം അകലെ നിന്നുള്ള ഇടിമിന്നലോ സുനാമിയോ തിരിച്ചറിയാന്‍ ഇവയ്ക്ക് സാധിക്കും. 2004ലെ സുനാമിക്ക് മുന്‍പ് പല ആനകളും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഓടിമാറിയത് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യനേക്കാള്‍ ഒരു ലക്ഷം മടങ്ങ് അധികം ഗന്ധം തിരിച്ചറിയാന്‍ ശേഷിയുള്ള നായകളും പ്രകൃതിക്ഷോഭങ്ങളുടെ മുന്നറിയിപ്പ് നല്‍കാറുണ്ട്. അന്തരീക്ഷത്തിലെ മര്‍ദ്ദവ്യതിയാനങ്ങളും ഭൂമിക്കടിയിലെ മാറ്റങ്ങളും തിരിച്ചറിയുന്ന നായകള്‍ ഭൂകമ്പത്തിന് മുന്‍പ് അസ്വസ്ഥമായി പെരുമാറുകയും നിര്‍ത്താതെ കുരയ്ക്കുകയും ചെയ്യാറുണ്ട്. അതുപോലെതന്നെ, സമുദ്രത്തിലെ ജലസമ്മര്‍ദ്ദത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി കൊടുങ്കാറ്റിന്റെ വരവ് തിരിച്ചറിയാന്‍ സ്രാവുകള്‍ക്കും സാധിക്കും.

ഭൂകമ്പം മുന്‍കൂട്ടി അറിയുന്നതില്‍ പാമ്പുകള്‍ക്കും എലികള്‍ക്കും വലിയ പങ്കുണ്ട്. 1975ല്‍ ചൈനയിലെ ഹൈചെങ്ങിലുണ്ടായ ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നൂറുകണക്കിന് പാമ്പുകള്‍ മാളങ്ങളില്‍ നിന്ന് പുറത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ, കപ്പലുകള്‍ അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് എലികള്‍ കൂട്ടത്തോടെ അവ ഉപേക്ഷിച്ചു പോകുന്നതായും പറയപ്പെടുന്നു. പ്രകൃതിയുടെ ഇത്തരം മുന്നറിയിപ്പുകള്‍ തിരിച്ചറിയുന്നത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വലിയ സഹായമാകാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW