-->
നടനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ മത്സരിക്കുന്നുണ്ട്.
ഇപ്പോള്‍ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 5ന്റെ കപ്പ് അഖില്‍ മാരാര്‍ക്ക് ഉളളതാണെന്ന് ജുനൈസിനോട് തര്‍ക്കിച്ച് പറയുന്ന അഖിലിന്റെ വീഡിയോയാണിത്. ഒപ്പം ഗ്രാന്റ് ഫിനാലെയില്‍ മോഹന്‍ലാല്‍ അഖിലാണ് വിജയി എന്ന് പ്രഖ്യാപിക്കുന്ന വീഡിയോയും പങ്കുവച്ചു.
ഇതിനൊപ്പം, ''ഇതേ ആത്മവിശ്വാസത്തോടെ ഞാന്‍ പറയും, തൃക്കാക്കര അഖില്‍ മാരാര്‍ക്കുള്ളതാണ്. സത്യം തിരിച്ചറിഞ്ഞ പ്രേക്ഷകരാണ് അന്ന് ജയിപ്പിച്ചതെങ്കില്‍ എനിക്കെതിരെ ഒരു വിഭാഗം പേര് സൃഷ്ടിക്കുന്ന വെറുപ്പ് കണ്ട ഈശ്വരന്‍ എനിക്കായി തൃക്കാക്കരയില്‍ പ്രവര്‍ത്തിക്കും. തൃക്കാക്കര മാറും', എന്നായിരുന്നു അഖില്‍ മാരാര്‍ കുറിച്ച വാക്കുകള്‍. ബിഗ് ബോസ് കണ്ടവര്‍ തനിക്ക് വോട്ട് ചെയ്യുമെന്ന തരത്തില്‍ നേരത്തെ അഖില്‍ മാരാര്‍ പറഞ്ഞത് വൈറലായിരുന്നു.