Sunday, March 29, 2026 Last Updated 22 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 01.18 PM

' പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോള്‍ അഭിമാനം മാത്രം' ; അഖില്‍ മാരാരുടെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ കണ്ട് ഭാര്യ രാജലക്ഷ്മി

wife
photo-www.instagram.com/rajalekshmiakhil/

നടനും സംവിധായകനുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്ത് അഖിലും ഉണ്ട്. തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് അഖില്‍ മാരാര്‍ ജനവിധി തേടുന്നത്.

ഇപ്പോള്‍ അഖില്‍ മാരാരിന്റെ ഭാര്യ രാജലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അഖില്‍ മാരാരുടെ തെരഞ്ഞെടുപ്പ്പോസ്റ്ററിന്റെ അടുത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് രാജലക്ഷ്മി പങ്കുവെച്ചത്. '' പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ... ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോള്‍ അഭിമാനം മാത്രം'' , എന്നാണ് രാജലക്ഷ്മി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

തൃക്കാക്കര നിയോജകമണ്ഡലത്തില്‍ നിന്ന് ചക്ക ചിഹ്നത്തിലാണ് അഖില്‍ മാരാര്‍ മത്സരിക്കുന്നത്. ' ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ അസാധ്യം ഒന്നുമില്ല' എന്നാണ് പോസ്റ്ററിലെ വാചകം.

2015 ജനുവരി 1നാണ് അഖില്‍ മാരാരും രാജലക്ഷ്മിയും വിവാഹിതരാകുന്നത്. അഖിലിന്റെ കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ വലിയ പിന്തുണയായിരുന്നു ലക്ഷ്മി. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുളളത്. പ്രകൃതി, പ്രാര്‍ത്ഥന എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW