Sunday, March 29, 2026 Last Updated 22 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 01.23 PM

ഭര്‍ത്താവുമായി പിരിഞ്ഞാണ് താമസിക്കുന്നത്, വെളിപ്പെടുത്തി നടി ഗൗരി കൃഷ്ണന്‍

gowri-krishnan
photo-www.instagram.com/gowri_krishnon/

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ഗൗരി കൃഷ്ണന്‍. പുതിയ യൂട്യൂബ് വ്‌ളോഗില്‍ പ്രേക്ഷകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ചേട്ടന്‍ എവിടെ? അങ്ങോട്ട് പോകുന്നില്ലേ? എന്ന പ്രേക്ഷകരുടെ ചോദ്യത്തിനു മറുപടിയായാണ് തങ്ങള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്ന് നടി വെളിപ്പെടുത്തിയത്.

ഗൗരിയുടെ മറുപടിയില്‍ വിഷമം അറിയിച്ച് ചേട്ടന്‍ പാവമല്ലേ, ജീവിതത്തില്‍ ഒരു കൂട്ട് വേണ്ടെ ? എന്ന് ചോദിക്കുമ്പോള്‍ അതിനും കൃത്യമായ വിശദീകരണം നടി നല്‍കുന്നുണ്ട്.

കൂട്ടുവേണം അതാണ് എന്റെയും പ്രശ്‌നം. പക്ഷേ അത് രണ്ട് പേര്‍ക്കും വേണം എന്നു തോന്നണം എന്നാലെ കാര്യമുളളൂ, പിന്നെ നല്ലൊരു കൂട്ടാകാന്‍ പറ്റാത്തുകൊണ്ട് ആണ് ഇങ്ങനെയൊരു തീരുമാനം. അല്ലാതെ ആരും മോശമായതുകൊണ്ടല്ല.

എന്തായാലും എല്ലാവരും ഒരിക്കല്‍ മരിക്കും. അതിനു മുമ്പ് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കണം. ഇന്നലെ വന്ന ആര്‍ക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. രണ്ട് പേര്‍ക്കും ഇഷ്ടം ഒരുപോലെ ഉണ്ടെങ്ങില്‍ എല്ലാം നല്ലതാകും.

സ്‌നേഹം നിര്‍ബന്ധിച്ച് നേടിയെടുക്കാന്‍ കഴിയില്ല, അത് സ്വാഭാവികമായി ഉടലെടുക്കേണ്ടതാണ്. മറ്റുളളവര്‍ക്ക് ഒരു ശല്യം ആകാതെ മാറി പോകുന്നതും ഒരു സെല്‍ഫ് റെസ്പെക്ട് ആണ്. ഒന്നിച്ചു ജീവിക്കുക എന്നതിന് ഒരുപാട് അര്‍ഥം ഉണ്ട്. ഒന്നുമില്ലെങ്കിലും നമുക്ക് ഒന്നു സംസാരിക്കാന്‍ എങ്കിലും ഒരു കൂട്ട് വേണ്ട? ഞാന്‍ കല്യാണം കഴിച്ചത് എനിക്കൊരു കൂട്ടിനുവേണ്ടിയാണ്. അല്ലാതെ സമൂഹത്തിനു മുന്നില്‍ ഷോ ഓഫ് ചെയ്യാനല്ല. ഗൗരിയുടെ വാക്കുകള്‍.

മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് പുറമെ യൂട്യൂബ് വ്‌ളോഗുകളിലൂടെയും ശ്രദ്ധനേടിയ നടിയാണ് ഗൗരി. എന്നാല്‍ മാസങ്ങളോളമായി ആ ചാനലില്‍ യാതൊരു വീഡിയോയയും താരം പങ്കുവെച്ചിരുന്നില്ല. ഗൗരി എവിടെയാണ് എന്തുകൊണ്ടാണ് യൂട്യൂബ് വ്‌ളോഗുകള്‍ പങ്കുവെയ്ക്കാത്തത് എന്നൊക്കെയുളള ചോദ്യങ്ങള്‍ സ്ഥിരമായിരുന്നു.

നീണ്ട ആറു മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ വ്‌ളോഗുമായി ഗൗരി എത്തിയത്. ഇത്രയും മാസം എവിടെയായിരുന്നു എന്തായിരുന്നു എന്നൊക്കെ ചോദിച്ച ആരാധകരോട് നടി തന്റെ സ്‌നേഹം അറിയിച്ചു. ഇനി വീഡിയോ സ്ഥിരമായി പങ്കുവെക്കാം എന്നാണ് ഗൗരി പറയുന്നത്.

ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്‍ഡ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് . ഒരുപാടുപേര്‍ എന്നോടു ചോദിച്ചിരുന്നു, എന്താണ് വീഡിയോകള്‍ ഇടാത്തത്, സീരിയല്‍ ചെയ്യാത്തത് എന്നൊക്കെ. സീരിയല്‍ ഒക്കെ ഉടനെ തുടങ്ങും. ഒരു തിരിച്ചുവരവിന് തയാറെടുക്കുകയാണ്. എന്നെ അന്വേഷിച്ച എല്ലാവരോടുമുളള സ്‌നേഹവും നന്ദിയും അറിയിക്കുന്നു. അഭിനയവും യൂട്യൂബും എല്ലാം നിര്‍ത്തിയിരുന്നു. ജീവിതം മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു ഗൗരിയുടെ വാക്കുകള്‍.

വ്‌ളോഗിന് താഴെയായി ഭര്‍ത്താവ് മനോജിനെ ചോദിച്ച് നിരവധിപേര്‍ എത്തുകയുണ്ടായി . വീഡിയോയ്ക്കു താഴെ ഭര്‍ത്താവിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും ഗൗരി മറുപടി നല്‍കി.

2022 ലാണ് ഗൗരി യും സംവിധായകന്‍ മനോജ് യോടും വിവാഹിതരാകുന്നത്. ഗൗരി നായികയായ പൗര്‍ണമിത്തിങ്കള്‍ സീരിയലിന്റെ സംവിധായകനായിരുന്നു മനോജ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW