Monday, March 30, 2026 Last Updated 29 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 23 Mar 2026 11.52 AM

' സുനിച്ചനുമായി കോണ്‍ടാക്ടില്ല, മോനെ വിളിക്കും' ; മഞ്ജു പത്രോസ്

about, husband

മിനീസ്‌ക്രീന്‍- ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യയില്‍ നിന്നുമായിരുന്നു മഞ്ജുവിന്റെ തുടക്കം. മഞ്ജുവും ഭര്‍ത്താവ് സുനിലും വേര്‍പിരിഞ്ഞെന്നുളള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. എന്നാല്‍ തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്ന് മഞ്ജു വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സുനിച്ചനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

'സുനിച്ചനുമായി എനിക്ക് ഒരു കോൺടാക്ടുമില്ല. മോനെ അദ്ദേഹം വിളിക്കും സംസാരിക്കും. അവൻ കാണാൻ പോകാറുമുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ‍ഞാൻ ആരുമല്ല. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള സംസാരവും ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മുടെ കിളിയൊക്കെ പാറിപ്പോകും. മനസിന് തൃപ്തി തരുന്നത് ചെയ്യുക. മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. പിന്നെ എന്റെ മകൻ നാളെ എന്റെ പേരിൽ എവിടേയും തലകുനിക്കരുതെന്ന നിർബന്ധ ബുദ്ധിയും എനിക്കുണ്ട്.

ഇയാളില്ലെങ്കിൽ ഞാൻ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ച് മുൻപൊക്കെ കരഞ്ഞിട്ടുണ്ട്. ജീവിക്കാനുള്ള ഭയമായിരുന്നു കാരണം. ഇന്ന് അതില്ല. പണം വന്നതുകൊണ്ടാണെന്ന് നിങ്ങൾ കരുതും, അല്ല. അക്കൗണ്ടിൽ ചെറിയ പൈസയേയുള്ളു. കടങ്ങൾ തീർക്കുന്നു, മകനെ പഠിപ്പിക്കുന്നു. ഒരു മൂക്കുത്തി അല്ലാതെ വേറൊന്നും ഇല്ലാതിരുന്ന കാലത്തിലൂടെ കടന്ന് വന്നയാളാണ് ഞാൻ. അന്ന് എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത് കുറച്ച് മനുഷ്യരാണ്. അതുകൊണ്ട് എനിക്ക് കിട്ടിയത് മറ്റുള്ളവർക്ക് കൊടുക്കാൻ ശ്രമിക്കും. എല്ലാ മനുഷ്യരേയും സ്നേഹിക്കാൻ എനിക്ക് പറ്റാറില്ല. എന്നെ സ്നേഹിച്ച് ജീവിക്കാൻ തന്നെയാണ് എനിക്ക് ഇഷ്ടം', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW