Sunday, March 29, 2026 Last Updated 16 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 26 Mar 2026 09.54 AM

' അന്നും ഇന്നും സത്യം വിട്ട് ഒന്നും ചെയ്തിട്ടില്ല, എന്തിനാണ് ഇത്ര ആക്ഷേപം' ; അഖില്‍ മാരാര്‍

akhil marar

കേരളം നിയമ സഭ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ്. ഇത്തവണ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാരും ഉണ്ട്. തൃക്കാക്കര നിയോജക മണ്ഡലത്തില്‍ നിന്നാണ് അഖില്‍ മാരാര്‍ ജനവിധി തേടുന്നത്.

ഇപ്പോള്‍ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നത് മുതല്‍ കേരളത്തിലെ 600 ന് മുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടതല്‍ ആക്ഷേപം കേള്‍ക്കുന്ന ഒരാള്‍ താന്‍ ആയിരിക്കുമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. മതം തലച്ചോറില്‍ വ്യാപിച്ച ഒരു കൂട്ടം പേരുടെ ബിെജപിയോടുളള വിരോധമാണ് തന്നോട് വിദ്വേഷം കൂടുന്നതിന്റെ കാരണമെന്നാണ് അഖില്‍ മാരാരിന്റെ വാക്കുകള്‍. അന്നും ഇന്നും താന്‍ സത്യം വിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു.

അഖില്‍ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാൻ 20/20 യിൽ ചേർന്നറത് മുതൽ ഈ നിമിഷം വരെ കേരളത്തിൽ 140 നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ഏതാണ്ട് 600 ന് മുകളിൽ സ്ഥാനർഥികൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ആക്ഷേപം കേൾക്കുന്ന ഒരാൾ ഞാൻ ആയിരിക്കും... എന്താണ് കാരണം.. ആരെയെങ്കിലും ചതിച്ചതിന്റെ പേരിലാണോ..? മറ്റൊരുവന്റെ അധ്വാനം പിടിച്ചു പറിച്ചു സമ്പാദിചതിന്റെ പേരിലാണോ..? കഞ്ചാവ്, മയക്കു മരുന്ന് ഉപയോഗിച്ച് നടന്നതിന്റെ പേരിലാണോ..? ക്രിമിനൽ ആയതിന്റെ പേരിലാണോ..? അല്ല ഒന്നുമില്ലായ്മയിൽ നിന്ന് രക്ഷപ്പെട്ടു വന്നു എന്ന ഒരു കാരണം.. രണ്ട് സ്വതന്ത്രനിൽ നിന്നും സ്വതന്ത്രകാഴ്ചപ്പാട് ഉള്ള 20/20 എന്ന പാർട്ടിയിൽ ചേർന്നു ആ പാർട്ടി NDA മുന്നണിയിൽ ആണ് എന്നതും മറ്റൊരു കാരണം..
ഒരു സ്വാതന്ത്ര പൗരൻ ആരുടെയും പക്ഷമാകാതെ സത്യത്തിനൊപ്പം നിന്നു.. കഴിഞ്ഞ 3 വർഷമായി എന്നെ സംഘി മാരാർ എന്ന് വിളിച്ചവർ ഇപ്പോൾ പറയുന്നു ഞാൻ കോൺഗ്രസ്സ് ആയിരുന്നു എന്ന്....

നാളിതുവരെ മുസ്ലിം സമൂഹത്തെ വരികൾ കൊണ്ടോ വാക്കുകൾ കൊണ്ടോ ഞാൻ മോശം പറഞ്ഞിട്ടില്ല.. നാളെയോട്ട് പറയുകയുമില്ല...
മതം തലച്ചോറിൽ ആഴത്തിൽ വ്യാപിച്ച ഒരു കൂട്ടം പേരുടെ ബിജെപിയോടുള്ള വിരോധം എന്നോടുള്ള വിദ്വോഷം കൂട്ടുന്നത് മനസ്സിലാക്കാം എന്നാൽ എന്റെ ജീവിത സാഹചര്യങ്ങളിൽ നിന്നും പോരാടി ജയിച്ച ഒരുവന്റെ കഷ്ടപ്പാടിനെ അതിന്റെ പേരിൽ പരിഹസിക്കുന്നത് കാണുമ്പോൾ എന്താണ് പറയുക.. നേർക്ക് നേരെ നിന്ന് ചോദ്യങ്ങൾ ചോദിക്കു...

അല്ലെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ പൂർണമായും കേട്ടിട്ട് മറുപടി പറയു അടർത്തി എടുത്തു പ്രചരിപ്പിച്ചാൽ ഈശ്വരൻ ഇതൊക്കെ കാണും..
കാരണം കേരളം എന്ന ബിഗ് ബോസ്സ് ഹൌസിൽ ഞാൻ ചെയ്യുന്നതും നിങ്ങൾ ചെയ്യുന്നതും പുറത്തു നിന്ന് കാണുന്നത് ദൈവങ്ങൾ ആണല്ലോ അവർ എനിക്ക് തന്നെ വോട്ട് ചെയ്യും...കാരണം അന്നും ഇന്നും ഞാൻ സത്യം വിട്ട് ഒന്നും ചെയ്തിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW