Monday, March 30, 2026 Last Updated 32 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 24 Mar 2026 11.12 AM

' വീടിനു പുറത്തെ കക്കൂസിനോട് ചേര്‍ന്ന ഈ ഷെഡില്‍ നിന്നാണ് സംവിധായകനാവാനുളള എന്റെ യാത്ര തുടങ്ങുന്നത്' ; കുറിപ്പുമായി അഖില്‍ മാരാര്‍

the, house
photo-www.facebook.com/Akhilmarar123/

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി അഖില്‍ മാരാര്‍ മത്സരിക്കുന്നുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. സംവിധായകനാവും മുന്‍പ് താന്‍ ജീവിച്ചത് ഒരു ഷെഡില്‍ ആയിരുന്നെന്ന് പറഞ്ഞുകൊണ്ടാണ് അഖിലിന്റെ പോസ്റ്റ്. ഒരു കാലത്ത് ഈ കാണുന്ന ഷെഡ് അഖിലിന്റെ കൊട്ടാരമായിരുന്നെന്നും, ഈ ഷെഡില്‍ നിന്നാണ് സിനിമ സംവിധായകന്‍ ആവാനുളള യാത്ര തുടങ്ങിയതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ന് നിങ്ങൾ കാണുന്ന അഖിൽ മാരാർക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബരം വാഹനങ്ങൾ ഉണ്ട് തരക്കേടില്ലാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ട്..
ആരെയും പറ്റിച്ചോ, നാട്ടുകാരെ ചതിച്ചോ ഉണ്ടാക്കിയല്ല സ്വന്തം നിലയിൽ എന്റെ കഴിവും, കഷ്ട്ടപാടും കൊണ്ട് നേടി എടുത്തതാണ്.. ആട്ടിയോടിച്ച സമൂഹത്തിനു മുന്നിൽ തല ഉയർത്തി നിക്കാൻ കഴിഞ്ഞത് ഈശ്വരന്റെ അനുഗ്രഹവും എന്നിലെ പോരാളിയുടെ പോരാട്ട വീര്യവുമാണ്...
എന്നാൽ ചിലർക്ക് പുതിയ അഖിലിനെ മാത്രമേ അറിയൂ..അവർക്ക് വേണ്ടി മാത്രം..

ഈ കാണുന്നത് ഒരു കാലത്ത് അഖിലിന്റെ കൊട്ടാരമായിരുന്നു... അധികം വർഷം ഒന്നും പുറകോട്ട് പോകണ്ട സിനിമ സംവിധായാകൻ ആകും മുൻപ് എന്റെ താമസം ഈ ഷെഡിൽ ആയിരുന്നു.. എന്റെ വീട് ആകെ 800 sq ft അതിൽ അച്ഛൻ, അമ്മ, അമ്മൂമ്മ, അനുജൻ അവന്റെ 2 കുട്ടികൾ അടങ്ങുന്ന കുടുംബം.. കുറച്ചു നാൾ ഭാര്യ വീട്ടിൽ താമസിച്ചു.. ഭാര്യയെയും മക്കളെയും നോക്കാതെ ലക്ഷ്യങ്ങൾക്ക് പിന്നാലെ നടന്നത് കൊണ്ട് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.. ആ സമയം താമസിച്ചത് വീടിനു പുറത്തെ കക്കൂസിനോട് ചേർന്ന ഈ ഷെഡിൽ ആണ്... ഈ ഷെഡിൽ നിന്നാണ് സിനിമ സംവിധായകൻ ആവാനുള്ള യാത്ര തുടങ്ങുന്നത്..മരണത്തെ തോൽപ്പിച്ചു ഞാൻ ഒരു സിനിമ എടുത്തപ്പോൾ ആ സിനിമ തീയേറ്ററിൽ പരാജയ പെട്ടതിന്റെ പേരിൽ ആൾക്കാർ പരിഹസിക്കുമ്പോൾ അവർക്കറിയില്ലല്ലോ ഞാൻ എന്റെ ജീവിതത്തിൽ നേടിയ വിജയത്തിന്റെ ആഴം...

ബിഗ് ബോസിൽ ഞാൻ വിജയിച്ചത് ചുറ്റും നിന്നവരുടെ പിന്തുണ കൊണ്ടല്ല പ്രേക്ഷകരായ നിങ്ങൾ എന്റെ നന്മ തിരിച്ചറിഞ്ഞത് കൊണ്ടാണ്.. ഭൂമിയിൽ ആ നന്മ തിരിച്ചറിഞ്ഞത് ഈശ്വരനാണ്.. എന്നെ നയിക്കുന്നത് ആ ശക്തിയാണ്..ഏതൊരുവനെ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതും എന്റെ അനുഭവങ്ങൾ കൊണ്ടാണ്... തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളെ മനസ്സിലാക്കാൻ ഉള്ള മനസ് മതിയെങ്കിൽ മറ്റാരേക്കാളും മുന്നിലാണ് ഞാൻ.. എനിക്കറിയാം കഷ്ട്ടപെട്ടവന്റെ വേദനയും രക്ഷപെട്ടവന്റെ നില നിൽക്കാനുള്ള കഷ്ട പാടും..

Ads by Google
Ads by Google
LATEST NEWS
TRENDING NOW