Sunday, March 29, 2026 Last Updated 59 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 11.10 AM

ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല, എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നത്; സാമന്ത

samantha-
photo-www.instagram.com/samantharuthprabhuoffl/

ഭർത്താവ് രാജിന്റെ സാന്നിധ്യം തന്നെ ഒരു നല്ല വ്യക്തിയും അഭിനേത്രിയുമാക്കി മാറ്റിയെന്ന് നടി സാമന്ത. അടുത്തിടെ നൽകിയ ഒരഭിമുഖത്തിലാണ് ഭർത്താവിനെക്കുറിച്ച് താരം പറഞ്ഞത്. "അവസാനം എല്ലാം കഴിഞ്ഞ് ഞാനൊരു നല്ല വ്യക്തിയായി, അതിന് കാരണം എന്റെ ഭര്‍ത്താവ് രാജ് നിദിമോരു തന്നെയാണ്.

ഞങ്ങള്‍ ശരിക്കും ഇറിട്ടേറ്റിങ് കപ്പിള്‍ ആണ്, അങ്ങനെയുള്ളവര്‍ എല്ലാം ഒരുമിച്ചാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നത്, എന്തെങ്കിലും ഗെയിം കളിക്കുന്നത്, വര്‍ക്കൗട്ട് ചെയ്യുന്നത് അങ്ങനെ എല്ലാം. ശരിക്കും ഞങ്ങളതൊക്കെയും ആസ്വദിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു.

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല, രാജിന്റെ സാന്നിധ്യം എന്നെ നല്ല ഒരു വ്യക്തി മാത്രമല്ല, ഒരു അഭിനേത്രി കൂടെയാക്കുന്നു". - സാമന്ത പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിൽ ആണ് സാമന്തയും രാജ് നിദിമോരുവും വിവാഹിതരായത്.

കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ വെച്ചാണ് വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഫാമിലി മാൻ സീസൺ 2 വിലാണ് സാമന്തയും രാജും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. സീരിസിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്.

അതേസമയം, ബോളിവുഡിലെ ഹിറ്റ് കൂട്ടുകെട്ടുകളിൽ ഒന്നാണ് രാജ് ആൻഡ് ഡികെ കോമ്പോ. എ ജന്റിൽമാൻ, ഫാമിലി മാൻ, സ്ത്രീ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ ആണ് ഇവർ ഒരുക്കിയിട്ടുള്ളത്. മാ ഇൻഡി ബം​ഗാരം ആണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. വിവാഹശേഷം റിലീസിനെത്തുന്ന സാമന്തയുടെ ആദ്യ ചിത്രം കൂടിയാണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW