-->
അടുത്തിടെയായിരുന്നു നടി സാമന്ത റൂത്ത് പ്രഭുവിന്റെയും സംവിധായകന്‍ രാജ് നിദിമോറുവിന്റെയും വിവാഹം നടന്നത്. ഡിസംബര്‍ ഒന്നിന് കോയമ്പത്തൂരില്‍ വെച്ച് നടന്ന സ്വകാര്യ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് സാമന്ത തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഇതിന് പിന്നാലെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.
ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനാണ് പോര്‍ച്ചുഗലിലേക്ക് പോയത്. ‘ഡിസംബറിലെ വിശേഷങ്ങള്‍’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ചിത്രത്തില സാമന്ത പുഞ്ചിരിയോടെ ക്യാമറയെ നോക്കുന്നതാണ്. മറ്റൊന്നില്‍ രാജ് ഒരു ചോക്ലേറ്റ് ഡോനട്ട് ആസ്വദിക്കുന്നത് കാണാം. പളളിയില്‍ പ്രാര്‍ഥിക്കുന്ന സാമന്തയെയും ചിത്രങ്ങളില്‍ കാണാം. പിങ്ക് നിറത്തിലുളള തൊപ്പി ധരിച്ച് നഗരം ചുറ്റിക്കറങ്ങുന്നതും ഒരു കഫേയില്‍ കറുത്ത തൊപ്പി ധരിച്ച് നില്‍ക്കുന്നതും സൂര്യപ്രകാശത്തില്‍ കുളിച്ച കടല്‍തീരം ആസ്വദിക്കുന്നതും ചിത്രങ്ങളിലുണ്ട്.
ടെലിവിഷന്‍ സീരിസായ ഫാമിലി മാന്റെ രണ്ടാം സീസണിലാണ് രാജ് നിദിമോറും സാമന്തയും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് സറ്റാഡെലിലും ഒരുമിച്ചെത്തിയതോടെ ഇരുവരുടെയും ബന്ധം വളരുകയായിരുന്നു. സാമന്ത നേരത്തെ നടന്‍ നാഗചൈതന്യയെ വിവാഹം ചെയ്തത്. 2021 ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. രാജ് നിദിമോറുവിനെറയും രണ്ടാം വിവാഹമാണിത്.