-->
സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ച് സ്വിഗ്ഗിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചെലവേറിയതാക്കി. 14.99 രൂപയായിരുന്ന ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 17.58 രൂപയായാണ് സ്വിഗ്ഗി ഉയര്‍ത്തിയത്. ഏകദേശം 17 ശതമാനത്തിന്റെ വര്‍ധനയാണ് ഒറ്റയടിക്ക് നടപ്പിലാക്കിയത്.
ആപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സാങ്കേതിക ചെലവുകള്‍ക്കുമാണ് ഈ അധിക തുക ഈടാക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു. സൊമാറ്റോയും സമാനമായ രീതിയില്‍ തങ്ങളുടെ ഫീസ് 12.50 രൂപയില്‍ നിന്ന് 14.90 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളെല്ലാം നിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്.
അതേസമയം, അടിസ്ഥാന ഡെലിവറി ചാര്‍ജ് അല്ലാതെ മറ്റ് പ്ലാറ്റ്‌ഫോം ഫീസുകള്‍ ഈടാക്കില്ലെന്ന് പ്രഖ്യാപിച്ച് 'റാപ്പിഡോ ഓണ്‍ലി' രംഗത്തെത്തിയിട്ടുണ്ട്. വന്‍കിട കമ്പനികള്‍ മത്സരിച്ച് നിരക്ക് കൂട്ടുമ്പോള്‍ റാപ്പിഡോയുടെ ഈ നീക്കം ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.