-->
ഓണ്‍ലൈന്‍ ഭക്ഷ്യ ശൃഖംല വഴി ലഭ്യമാകുന്ന ഭക്ഷണങ്ങളുടെ ശുചിത്വമില്ലായ്മ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ മീററ്റ് സ്വദേശിയായ വിജയ് എന്ന യുവാവിനുണ്ടായ അനുഭവമാണ് ചര്‍ച്ചയാകുന്നത്. വിജയ് പതിവ് പോലെ സൊമാറ്റോയില്‍ നിന്നും നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലയില്‍ നിന്നും ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു. വിശപ്പുകാരണം ഭക്ഷണം എത്തിയ പാടെ അദ്ദേഹം കഴിക്കാന്‍ ആരംഭിച്ചു. എന്നാല്‍ പകുതി മാത്രമേ അദ്ദേഹത്തിന് കഴിക്കാന്‍ കഴിഞ്ഞൊള്ളൂ. പാതി കഴിച്ചപ്പോഴാണ് തന്റെ ഭക്ഷണ പാത്രത്തില്‍ അസാധാരണമായ ഒന്ന്. ഒരു ചത്ത പല്ലിയെ അദ്ദേഹം കണ്ടത്. പിന്നാലെ വിജയ് ഛര്‍ദ്ദി തുടങ്ങി. ഉടനെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.
വിജയ്‌യുടെ സുഹൃത്തായ നരേന്ദ്ര പ്രതാപ് തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വിവരം പങ്കുവച്ചത്. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഇന്ത്യയിലെ ഭക്ഷണ ശാലകളെ കുറിച്ചു അവയുടെ ശുചിത്വത്തെ കുറിച്ചുമുള്ള ചര്‍ച്ച സജീവമായി. മീററ്റിലെ വിജയ് കാകെ ദാ ഹോട്ടലില്‍ നിന്നും ചിക്കന്‍ ഓര്‍ഡര്‍ ചെയ്തു. സൊമാറ്റോ വഴിയാണ് ഈ കോഴിക്കറി വിജയ്!യുടെ വീട്ടിലെത്തിയത്. ചിക്കന്‍ കറി പാതി കഴിച്ചപ്പോഴാണ് അതില്‍ ഒരു ചത്ത പല്ലിയെ കണ്ടത്. പിന്നാലെ വിജയ് ഛര്‍ദ്ദിക്കുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് നരേന്ദ്ര പ്രതാപ് എഴുതി. കുറിപ്പിനൊപ്പം പങ്കുവച്ച വീഡിയോയില്‍ കറിപാത്രത്തിന് സമീപം മേശപ്പുറത്ത് കറിയില്‍ നിന്നും എടുത്തിട്ട ചത്ത പല്ലിയെ കാണാം.
പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ ഹോട്ടലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. മറ്റ് ചിലര്‍ ഹോട്ടലിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അതേസമയം മറ്റ് ചിലര്‍ സൊമാറ്റോയെയാണ് കുറ്റപ്പെടുത്തിയത്. 'അതൊരു വിവേചനമാണ്. ആളുകള്‍ക്ക് കോഴി, ബീഫ്, താറാവ്, മാന്‍, ആട്ടിറച്ചി, മത്സ്യം, നീരാളി എന്നിവ പോലും കഴിക്കാമെങ്കില്‍ എന്തുകൊണ്ട് പല്ലികളെ തിന്നാന്‍ പാടില്ല? അവര്‍ ന്യൂനപക്ഷമായത് കൊണ്ടാണോ? പിന്നാക്ക സമുദായത്തില്‍ നിന്നുള്ളവരാണോ?' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ തമാശയായി ചോദിച്ചത്. അതേസമയം കുറപ്പ്, ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ, ശുചിത്വ മാനദണ്ഡങ്ങള്‍, ഡെലിവറി മേല്‍നോട്ടം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
#मेरठ के विजय ने "काके दा होटल" से चिकन मंगवाया. जोमैटो के जरिए यह चिकन विजय के घर तक पहुंचा. आधा चिकन जब हलक के नीचे उतर गया तब विजय को ग्रेवी के अंदर मरी हुई छिपकली दिखाई दी. विजय को उल्टियां हुई है और वह अस्पताल में भर्ती है pic.twitter.com/Coo1PELgWG— Narendra Pratap (@hindipatrakar) December 10, 2025