Monday, March 30, 2026 Last Updated 44 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 27 Mar 2026 10.12 AM

നേപ്പാളിലെ തിരക്കേറിയ റോഡിലൂടെ നടന്നുനീങ്ങി കാണ്ടാമൃഗം: ഞെട്ടല്‍ മാറാതെ അമേരിക്കന്‍ വിനോദ സഞ്ചാരി, വീഡിയോ

rhino, road, nepal

കഴിഞ്ഞ ഏതാനും നാളുകളായി ജനവാസമേഖലയില്‍ വന്യജീവികളുടെ സാന്നിധ്യം രാജ്യത്തിന്റെ പലയിടത്തും വര്‍ധിച്ചുവരുകയാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിലെല്ലാം കടുവയും, പുലിയും, സിംഹവും, ആനയുമൊക്കെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നേപ്പാളിലെ തിരക്കേറിയ റോഡില്‍ പ്രത്യക്ഷപ്പെട്ടത് ഇവയൊന്നുമായിരുന്നില്ല. അത് സാക്ഷാല്‍ കാണ്ടാമൃഗാമയിരുന്നു. വളരെ അമ്പരപ്പ് സൃഷ്ടിക്കുന്ന കാഴ്ചയായിരുന്നു അത്. യുഎസ് വിദേശസഞ്ചാരി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ കണ്ടവരെല്ലാം മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്.

റോഡിലൂടെ ആരെയും ഭയമില്ലാതെ പതിയെ നടന്നുനീങ്ങുന്ന കാണ്ടാമൃഗം. ആരെയും കൂസാതെ ഒറ്റപ്പോക്ക്. ആളൊഴിഞ്ഞ, വിജനമായ വഴിയൊന്നുമല്ല, വാഹനങ്ങളോടുന്ന ടാറിട്ട നല്ല ഒന്നാന്തരം റോഡ്. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുമുണ്ട്. ഇനി ഇത് എഐ വിഡിയോ ആണോ എന്നാണ് പലരുടെയും സംശയം.

എന്നാല്‍ വന്യജീവികളുള്ള പ്രദേശമായതിനാല്‍ തദ്ദേശവാസികള്‍ക്ക് ഇതൊരു പുതുമയല്ല. സോഷ്യല്‍മീഡിയയില്‍ വൈറലായ വിഡിയോയ്ക്ക് താഴെ ഒരേ സമയം അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ വിഡിയോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജനവാസമേഖലയില്‍ ഇത്തരം വന്യമൃഗങ്ങളുടെ സഞ്ചാരം എപ്പോഴാണ് അപകടമുണ്ടാക്കുക എന്ന് അറിയില്ലെന്നും ചിലര്‍ പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW