Monday, March 16, 2026 Last Updated 1 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 16 Mar 2026 02.42 PM

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ നായയുടെ കാല്‍ കണ്ടെത്തിയതായി പരാതി: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

zomato, order, biriyani, dog, leg

കാണ്‍പൂരില്‍ സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നായയുടെ കാലിന് സമാനമായ മാംസക്കഷണം കണ്ടെത്തിയതായി പരാതി. ഉപഭോക്താവ് എക്‌സില്‍ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിരിയാണിയിലെ മാംസക്കഷണം സൂം ചെയ്ത് കാണിക്കുന്ന വീഡിയോയില്‍, ഇത് കോഴിയുടേയോ ആടിന്റേയോ അല്ലെന്നും നായയുടെ കാലാണെന്നും ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു.

വീഡിയോ പ്രചരിച്ചതോടെ സൊമാറ്റോയ്ക്കും ഹോട്ടലിനുമെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍, ഭക്ഷണം ഡെലിവറി ചെയ്യുക മാത്രമാണ് സൊമാറ്റോയുടെ ജോലിയെന്നും മോശം ഭക്ഷണത്തിന് ഹോട്ടലിനെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഒരു വിഭാഗം വാദിക്കുന്നു. അതേസമയം, കൃത്യമായ ലാബ് പരിശോധന നടത്താതെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ സൊമാറ്റോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പരാതിക്കാരന്‍ ഏത് ഹോട്ടലില്‍ നിന്നാണ് ബിരിയാണി വാങ്ങിയതെന്ന കാര്യവും വീഡിയോയില്‍ വ്യക്തമാക്കുന്നില്ല. ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യവുമായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്തെത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW