Monday, March 30, 2026 Last Updated 11 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 03.09 PM

താമസം ഒരുമിച്ചൊരു വീട്ടില്‍, പരസ്പരം കാണുന്നതോ റെയില്‍വേ സ്‌റ്റേഷനിലും: യുകെയിലെ ജീവിതം പങ്കുവച്ച് ഇന്ത്യന്‍ ദമ്പതികള്‍

indian, couple, uk, work,life

ഉയര്‍ന്ന ശമ്പളം, മികച്ച ജീവിതസൗകര്യങ്ങള്‍ എന്നിവ സ്വപ്‌നം കണ്ടാണ് ഇന്ത്യയില്‍ നിന്നുളള ഒട്ടുമിക്ക ആളുകളും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. ഇവയില്‍ ഭൂരിഭാഗവും പ്രത്യേകിച്ചും പുതുതലമുറ തിരഞ്ഞെടുക്കുന്നത് യുകെ പോലുള്ള രാജ്യങ്ങളാണ്. എന്നാല്‍ ഇപ്പോഴിതാ പ്രവാസത്തിന്റെ കഠിനമായ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുകയാണ് ലണ്ടനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ ദമ്പതികള്‍. സോഷ്യല്‍ മീഡിയയിലെ വര്‍ണ്ണാഭമായ വീഡിയോകളില്‍ കാണുന്ന സുഖസൗകര്യങ്ങളല്ല യഥാര്‍ത്ഥ ജീവിതമെന്ന് സെബ സെയ്ഫിയും ഭര്‍ത്താവും പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

2025 ജൂലൈയില്‍ ലണ്ടനിലെത്തിയ തങ്ങളുടെ ജീവിതം വെറും 'റീല്‍ ലൈഫ്' അല്ലെന്നും കഠിനമായ 'റിയല്‍ ലൈഫ്' ആണെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ജോലിത്തിരക്കുകള്‍ക്കിടയില്‍ ദമ്പതികള്‍ക്ക് പരസ്പരം കാണാന്‍ പോലും സാധിക്കുന്നത് റെയില്‍വേ സ്‌റ്റേഷനുകളില്‍ വെച്ചാണെന്നതാണ് ഈ വീഡിയോയിലെ ഹൃദയസ്പര്‍ശിയായ കാര്യം. ഭാര്യ പകല്‍ ഷിഫ്റ്റിലെ ജോലിക്കായി പോകുമ്പോള്‍, ഭര്‍ത്താവ് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങിവരുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ പശ്ചാത്തലം. വീട്ടിലിരുന്ന് സമാധാനമായി പത്ത് മിനിറ്റ് പോലും സംസാരിക്കാന്‍ സമയം ലഭിക്കുന്നില്ലെന്നും സ്‌റ്റേഷനിലെ ഈ കണ്ടുമുട്ടലുകളാണ് തങ്ങളുടെ കുടുംബജീവിതമെന്നും ഇവര്‍ പറയുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ലണ്ടനിലെ കഷ്ടപ്പാടുകള്‍ ഒഴിവാക്കി ഇന്ത്യയിലേക്ക് തിരിച്ചു വന്ന് സമാധാനത്തോടെ ജീവിക്കാന്‍ ചിലര്‍ ഉപദേശിക്കുമ്പോള്‍, ജോലി ഷിഫ്റ്റുകളില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കാനാണ് മറ്റു ചിലര്‍ നിര്‍ദ്ദേശിക്കുന്നത്.

Ads by Google
Saturday 28 Mar 2026 03.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW