Monday, March 30, 2026 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 02.17 PM

ഐസ്‌ക്രീമിനുള്ളില്‍ ആണി, കടിച്ച് വിഴുങ്ങി യുവതി: നഷ്ടപരിഹാരമായി കോടികള്‍ വിധിച്ച് കോടതി

woman, ice-cream, nail, award, 132-crore

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഐസ്‌ക്രീം കഴിച്ച യുവതിക്ക് ഐസ്‌ക്രീമിനുള്ളില്‍ നിന്ന് ലഭിച്ചത് ആണി. സംഭവം വന്‍ വിവാദമായതോടെ യുവതിക്ക് നഷ്ടപരിഹാരി കോടികള്‍ നല്‍കാന്‍ കോടതി വിധിച്ചു. 2018ല്‍ ബ്രാന്‍ഡി ബി എന്ന യുവതി തന്റെ മക്കളോടൊപ്പം ഐസ്‌ക്രീം കഴിക്കുന്നതിനിടെയാണ് അണ്ടിപ്പരിപ്പാണെന്ന് കരുതി മൂര്‍ച്ചയുള്ള ഇരുമ്പ് കഷ്ണങ്ങളും ആണിയും കടിച്ചു വിഴുങ്ങിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ചില ലോഹഭാഗങ്ങള്‍ ശരീരത്തില്‍ അവശേഷിച്ചത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായി.

ഇതേത്തുടര്‍ന്ന് 2019ല്‍ യുവതി ഐസ്‌ക്രീം കമ്പനിക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു. ഐസ്‌ക്രീമില്‍ ആണി ഉണ്ടായിരുന്നുവെന്നതിന് കൃത്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. ഉപഭോക്താക്കളുടെ സുരക്ഷയില്‍ വരുത്തിയ ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയ കോടതി, വര്‍ഷങ്ങള്‍ നീണ്ട വാദത്തിനൊടുവില്‍ യുവതിക്ക് 14 മില്യണ്‍ ഡോളര്‍ (ഏകദേശം 132 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു.

ഭക്ഷ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യുന്ന കമ്പനികള്‍ക്ക് ഈ വിധി വലിയൊരു മുന്നറിയിപ്പാണെന്ന് കോടതി നിരീക്ഷിച്ചു. ഐസ്‌ക്രീം പോലുള്ള പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പോലും ഇത്തരം മാരകമായ വസ്തുക്കള്‍ കലരുന്നത് അങ്ങേയറ്റം അപകടകരമാണെന്നും, ഇത്തരം സംഭവങ്ങളില്‍ സ്ഥാപനങ്ങള്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഈ വിധി ഓര്‍മ്മിപ്പിക്കുന്നു.

Ads by Google
Saturday 28 Mar 2026 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW