Monday, March 30, 2026 Last Updated 16 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 28 Mar 2026 01.19 PM

വൈകുന്നേരം 4.30 നു ശേഷം ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഓഫീസ്: സ്വീഡനിലെ വര്‍ക്ക് ലൈഫ് വീഡിയോയുമായി ഇന്ത്യന്‍ യുവതി

swden, office, life, indian, woman

ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലയിലെ ജോലിക്കാര്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ലീവുകള്‍ ഇല്ലായ്മയും, നീണ്ടുപോകുന്ന ഷിഫ്റ്റുകളും, പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായി മാറാറുണ്ട്. എന്നാല്‍, അതേസമയം തന്നെ യൂറോപ്പിലെ വ്യത്യസ്തമായ തൊഴില്‍ സാഹചര്യങ്ങള്‍ പരിചയപ്പെടുത്തുകയാണ് സ്വീഡനില്‍ ജോലി ചെയ്യുന്ന സ്വാതി എന്ന യുവതി. വൈകുന്നേരം 4.30 ആയപ്പോഴേക്കും ആരുമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തന്റെ ഓഫീസിന്റെ ദൃശ്യങ്ങളാണ് സ്വാതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

വീഡിയോയില്‍ ഓഫീസിലെ ഓരോ ക്യാബിനിലൂടെയും സ്വാതി നടക്കുന്നത് കാണാം. അവിടെ ഒരാള്‍ പോലും ഇല്ലാത്തതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 'ഇപ്പോള്‍ സമയം 4.30 ആയതേയുള്ളൂ, നോക്കൂ എന്റെ ഓഫീസ് പൂര്‍ണ്ണമായും ഒഴിഞ്ഞുകിടക്കുകയാണ്. യൂറോപ്പില്‍ വര്‍ക്ക്‌ലൈഫ് ബാലന്‍സിനാണ് പ്രാധാന്യം' എന്നാണ് സ്വാതി വീഡിയോയില്‍ പറയുന്നത്. എത്ര സമയം ഓഫീസില്‍ ഇരിക്കുന്നു എന്നതിലല്ല, മറിച്ച് ചെയ്യുന്ന ജോലി എങ്ങനെയാണ് എന്നതാണ് ഇവിടുത്തെ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കുന്നത്.

മറ്റൊരുകാര്യം ഇവിടെ ഓവര്‍ടൈമും ഇല്ല. വൈകുന്നേരം അഞ്ചു മണിക്ക് ശേഷം ഓഫീസില്‍ ഇരിക്കേണ്ടി വരാറില്ല. വാരാന്ത്യങ്ങളില്‍ ജോലി ചെയ്യേണ്ട സാഹചര്യവുമില്ല. ജോലി കഴിഞ്ഞ് കൃത്യസമയത്ത് മടങ്ങാം. അങ്ങനെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവഴിക്കാനും നമുക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്നു എന്നും സ്വാതിയുടെ വീഡിയോയില്‍ കാണാം.

സ്വാതിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 'ഇന്ത്യയില്‍ ഇതിന് നേര്‍വിപരീതമാണ് സംഭവിക്കുന്നത്' എന്നായിരുന്നു ഒരാള്‍ കുറിച്ചത്. 'ഇതുപോലെയുള്ള സാഹചര്യം എല്ലായിടത്തും ഉണ്ടായിരുന്നെങ്കില്‍' എന്നായിരുന്നു മറ്റ് ചിലര്‍ കമന്റ് നല്‍കിയത്. സ്വീഡനിലെ 'ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് അവേഴ്‌സ്' ജീവനക്കാരുടെ മാനസികാരോഗ്യത്തിന് ഏറെ ഗുണകരമാണെന്നും പലരും അഭിപ്രായപ്പെട്ടു .

Ads by Google
Saturday 28 Mar 2026 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW